സര്‍ക്കാരിന്‍റേത് പ്രതികാര നടപടി, കേസെടുത്ത് നിശബ്ദമാക്കാമെന്ന് കരുതേണ്ട: കെഎം ഷാജി
Jaihind TV News Report
Jaihind TV Web Desk
April 17, 2020
1 min read
•
Updated: June 10, 2026
തനിക്കെതിരെ കേസെടുത്ത സംഭവം പ്രതികാര നടപടിയെന്ന് കെഎം ഷാജി എംഎൽഎ. സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ചതിനു പിന്നാലെ മുഖ്യമന്ത്രി തന്നെ വേട്ടയാടുകയാണ്. കേസിന് പിന്നിലുള്ള ഏക വ്യക്തിയും മുഖ്യമന്ത്രിയാണ്. കോടികള്‍ മുടക്കി നേടിയ അദ്ദേഹത്തിന്‍റെ ഇമേജാണ് ഇന്നലെ തകര്‍ന്നത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും എന്ത് വ്യത്യാസമാണ് കേരളത്തിലെ സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം ചോദിച്ചു. എതിരാളികളെ വേട്ടയാടുകയാണ് ഇരുകൂട്ടരും ചെയ്യുന്നത്. ഒരു കേസല്ല നൂറു കേസ് വന്നാലും വീട്ടിലിരിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ദുരിതാശ്വാസഫണ്ട് വിനിയോഗത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനു പിന്നാലെയാണ് കെ.എം ഷാജി എംഎല്‍യ്‌ക്കെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിച്ചത്. 2017ല്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്നും പണം വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പദ്മനാഭന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
https://www.youtube.com/watch?v=Mk65sCq5PTY
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10