Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പത്മകുമാറും കുടുംബവും അറസ്റ്റില്‍

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പത്മകുമാറും കുടുംബവും അറസ്റ്റില്‍
  കൊല്ലം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പത്മകുമാറും കുടുംബവും അറസ്റ്റില്‍. പൂയപ്പള്ളി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കുട്ടിയുടെ സഹോദരന്‍റെ കൈയില്‍ കൊടുക്കാന്‍ ശ്രമിച്ചത് ഭീഷണിക്കത്ത് ആയിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറയുന്നു. പത്മകുമാറിന്‍റെ ഭാര്യയാണ് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത്. ചാത്തന്നൂർ സ്വദേശി പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രതികള്‍. നഴ്സിംഗ് പ്രവേശനത്തിലെ തർക്കമാണ് കാരണമെന്ന ആദ്യ മൊഴി തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എന്നാണ് വിവരം. കുട്ടിയെ കാറിലേക്ക് വലിച്ചുകയറ്റിയത് ഭാര്യയായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചതും ഇവരായിരുന്നു. പത്തു ലക്ഷം രൂപ വാങ്ങിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതികള്‍ സമ്മതിച്ചു. ഒരു വർഷത്തെ തയാറെടുപ്പിനൊടുവിലാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കിയത്.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in