Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാലവർഷം കനക്കുന്നു; ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത

കാലവർഷം കനക്കുന്നു; ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ഇടിമിന്നൽ ജാഗ്രതാ നിർദേശവും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം കേരള തീരത്ത്  ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കൂടാതെ കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.3 മുതൽ 1.4 മീറ്റർ വരെയും, നാളെ പുലർച്ചെ 05.30 വരെ 0.9 മുതൽ 1.4 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കടലാക്രമണ ഭീഷണിയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി.

Related articles

See all
Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

സംസ്ഥാനത്ത് തുലാവർഷം ഇന്നെത്തും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ മഴ മുന്നറിയിപ...

Popular News

മാസപ്പടി കേസിൽ പിണറായി വിജയന് നിർണായകം; വിജിലൻസ് അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Save your stories

Sign in