Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്രോളി കേരള പോലീസ്

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്രോളി കേരള പോലീസ്


കോഴിക്കോട്: നടക്കാവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ അറസ്റ്റിലായ പ്രമുഖ യുട്യൂബർ അശ്വന്ത് കോക്കിനെ, ഇയാളുടെ തന്നെ സിനിമാ റിവ്യൂ ശൈലിയിൽ പരിഹസിച്ച് കേരള പോലീസ്. സിനിമകൾക്ക് റേറ്റിങ് നൽകുന്ന രീതി അനുകരിച്ച് 'റേറ്റിങ്: 0/10' എന്ന കുറിപ്പോടെ പോലീസ് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായത്.

‘ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്, സെക്കൻഡ് ഹാഫിൽ ഫൈനും കേസും’ എന്ന് കുറിച്ചുകൊണ്ടാണ് പോലീസ് പോസ്റ്റ് ആരംഭിക്കുന്നത്. "മദ്യപിച്ച് വാഹനം ഓടിക്കുന്നത് തമാശയോ സാഹസമോ അല്ല. സ്വന്തം ജീവൻ മാത്രമല്ല, റോഡിലുള്ള മറ്റുള്ളവരുടെ സുരക്ഷ കൂടിയാണ് ഇതിലൂടെ അപകടത്തിലാകുന്നത്. ഒരു തെറ്റായ തീരുമാനം പലരുടെയും ജീവിതത്തെ പ്രതികൂലമായി ബാധിക്കാം. അതിനാൽ മദ്യപിച്ചാൽ വാഹനമോടിക്കാതെ സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുക" എന്ന പ്രധാന സന്ദേശവും പോസ്റ്റിലൂടെ പോലീസ് നൽകുന്നുണ്ട്.

സിനിമാ റിവ്യൂ പോസ്റ്ററുകളുടെ മാതൃകയിലുള്ള ഒരു ചിത്രവും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. 'ഡ്രിങ്ക് & ഡ്രൈവ് ഒരു അനാവശ്യ ത്രില്ലർ' എന്ന തലക്കെട്ടിൽ അശ്വന്തിന്റെ ഡ്രൈവിങ്ങിന് അര റേറ്റിങ് മാത്രമാണ് പോലീസ് നൽകിയത്. 'കഥ: സ്ഥിരം അബദ്ധം, ഒട്ടും യുക്തിയില്ലാത്ത തിരക്കഥ. ക്ലൈമാക്‌സ്: ഒന്നുകിൽ ലോക്കപ്പ്, അല്ലെങ്കിൽ ഹോസ്പിറ്റൽ. പ്രൊഡക്ഷൻ കോസ്റ്റ്: പിഴയും ആശുപത്രി ചെലവും. ഓഡിയൻസ് റെസ്‌പോൺസ്: വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവും' എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ. "സിനിമ പാളിയാൽ അടുത്ത വെള്ളിയാഴ്ച വേറെ പടം വരും, ജീവിതം പാളിയാൽ അവിടെ തീരും എല്ലാം" എന്ന നിർണായക സന്ദേശം കമന്റ് ബോക്സിലൂടെയും പോലീസ് പങ്കുവെച്ചു.

കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപം തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയാണ് അശ്വന്ത് കോക്ക് ഓടിച്ച വാഹനം മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചത്. അപകടത്തിന് പിന്നാലെ നാട്ടുകാരും വാഹന ഉടമകളും ചേർന്ന് ഇയാളെ തടഞ്ഞുവെക്കുകയും തുടർന്ന് നടക്കാവ് പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തിൽ വാഹന ഉടമകളുടെ പരാതിയിൽ കേസെടുത്ത പോലീസ്, അശ്വന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.


Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Popular News

ശിവസൂര്യയുടെ തിരോധനം; വാരണാസിയിലും വിവരമില്ല,ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

Save your stories

Sign in