Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Viral News

'മോഡി-ഫൈഡ്' ആകാത്തതാണ് കേരളത്തിന്‍റെ സൗന്ദര്യം : ജോണ്‍ എബ്രഹാം

'മോഡി-ഫൈഡ്' ആകാത്തതാണ് കേരളത്തിന്‍റെ സൗന്ദര്യം : ജോണ്‍ എബ്രഹാം
മതേതരത്വവും സഹവര്‍ത്തിത്വവും ആണ് കേരളത്തിന്‍റെ സൗന്ദര്യമെന്നും അത് തന്നെയാണ് കേരളം ‘മോഡി ഫൈഡ്’ ആകാത്തതിന് കാരണമെന്നും ബോളിവുഡ് താരം ജോണ്‍ എബ്രഹാം. മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ മുരളി കെ മേനോന്‍റെ നോവല്‍ ദി ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്ക്‌സി’ന്‍റെ പ്രകാശനച്ചടങ്ങിനിടെ മോഡറേറ്റര്‍ നമ്രത സക്കറിയയുടെ ചോദ്യത്തിന് പാതി മലയാളി കൂടിയായ ജോണ്‍ എബ്രഹാം പറഞ്ഞ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. 'കേരളം എന്തുകൊണ്ടാണ് ഇതുവരെ 'മോഡിഫൈഡ്' ആവാത്തത്? മറ്റിടങ്ങളില്‍ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നത് എന്താണ്'? ഇതായിരുന്നു നമ്രതയുടെ ചോദ്യം. ചോദ്യത്തിന് സ്വതസിദ്ധമായ പുഞ്ചിരിയോടെയുള്ള ജോണ്‍ എബ്രഹാമിന്‍റെ മറുപടി ഉടന്‍ എത്തി : 'അതാണ് കേരളത്തിന്‍റെ സൗന്ദര്യം. നിങ്ങള്‍ക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യന്‍-മുസ്ലിം പള്ളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു. അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും അവിടെയില്ല. മുഴുവന്‍ ലോകവും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സമാധാനത്തോടെയുള്ള സഹജീവനത്തിന് കഴിയുന്ന പ്രദേശത്തിന് ഉദാഹരണമാണ് കേരളം.'

Related articles

See all
Popular News

'ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നത് സത്യം; കളിയാക്കേണ്ട': തുറന്ന് പറഞ്ഞ് മുഖ്യമന്ത...

Popular News

സ്കൂളുകളിൽ 'തൂഫാൻ ഐ' സിസിടിവി നിരീക്ഷണം; ലഹരി നിർമാർജനത്തിന് 'ഓപ്പറേഷൻ തൂഫാനെന്ന് ആഭ്യന്ത...

Popular News

വാൽപ്പാറയിൽ വീണ്ടും പുലി ആക്രമണം: വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് ഗുരുതര...

Popular News

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത് ഇന്ത്യ; വുഷുവിൽ വെള്ളി, റോയിങ്ങിൽ വെങ്കലം, 100 മീറ്ററിൽ സെമി പ്...

Save your stories

Sign in