MB RAJESH| 'കേരളം ആരുടെയും പിതൃസ്വത്തല്ല; കിറ്റക്‌സിന് കേരളത്തില്‍ തുടരാന്‍ ആരുടെയും ഔദാര്യം വേണ്ട'- മന്ത്രിക്കെതിരെ കിറ്റക്‌സ് എംഡി
Jaihind TV News Report
Jaihind TV Web Desk
June 08, 2025
1 min read
•
Updated: June 10, 2026
കിറ്റക്‌സ് വിവാദത്തില്‍ വ്യവസായ മന്ത്രി പി രാജീവ് നടത്തിയ പ്രതികരണത്തില്‍ രൂക്ഷ മറുപടി നല്‍കി കിറ്റക്‌സ് എംഡി സാബു ജേക്കബ്. കേരളം ആരുടെയും പിതൃസ്വത്തല്ലെന്നും കിറ്റക്‌സിന് കേരളത്തില്‍ തുടരാന്‍ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തിലൂടെ മന്ത്രിക്ക് മറുപടി നല്‍കി.
സ്വന്തം കഴിവില്ലായ്മയും പോരായ്മയും മറച്ചുവെക്കാന്‍ മറ്റുള്ളവരെ കുറ്റം പറയുകയാണ് മന്ത്രി എന്നും അദ്ദേഹം പറഞ്ഞു. ആന്ധ്ര വെറും മോശമാണെന്നൊയിരുന്നു വ്യവസായ മന്ത്രിയുടെ പ്രതികരണം. ഇത് സ്ഥിരമുള്ളതാണെന്നും സാബു ജേക്കബ് ആരോപിച്ചു. കിറ്റക്‌സ് കേരളം വിട്ട് പോകാനുള്ള കാരണം എല്ലാര്‍ക്കും അറിയാമെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറ്റ അന്ന് മുതല്‍ ഉദ്യോഗസ്ഥരും സര്‍ക്കാരും ചേര്‍ന്ന് ഒരുമിച്ച് ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
60 വര്‍ഷം മുന്‍പ് ചെറു വ്യവസായം തുടങ്ങി അധ്വാനിച്ചവരാണ് തങ്ങളെന്നും സര്‍ക്കാരോ പി രാജീവോ ഇടതുപക്ഷമോ ഒരു ആനുകൂല്യവും തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തില്‍ വരുന്ന വ്യവസായങ്ങളില്‍ 50 ലക്ഷം രൂപയില്‍ കൂടുതല്‍ ശമ്പളം കൊടുക്കുന്നവരെയാണ് നോക്കുന്നതെന്നും അല്ലാതെ കിറ്റക്‌സിനെ പോലെ 10000 രൂപയല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10