Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

KSRTC-ക്ക് പുതിയ ബസുകൾ വാങ്ങാൻ MLA ഫണ്ട്; അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി

KSRTC-ക്ക് പുതിയ ബസുകൾ വാങ്ങാൻ MLA ഫണ്ട്; അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി

​തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ബസ് ശേഖരം നവീകരിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി ബസുകൾ വാങ്ങാൻ എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് വിനിയോഗിക്കാൻ സർക്കാർ പ്രത്യേകാനുമതി നൽകി ഉത്തരവിറക്കി. 2026-27 സാമ്പത്തിക വർഷത്തെ നിയമസഭാ മണ്ഡല ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു എം.എൽ.എയ്ക്ക് പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങുന്നതിനാണ് അനുമതി നൽകിയിട്ടുള്ളത്. ഇതുസംബന്ധിച്ച് വ്യവസ്ഥകൾ ഉൾപ്പെടുത്തി ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

വാങ്ങുന്ന ബസുകളുടെ സീറ്റുകളുടെ എണ്ണം, ഇന്ധന വിഭാഗം എന്നിവ കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുമായി ആലോചിച്ചായിരിക്കും തീരുമാനിക്കുക. ബസുകൾ അനുവദിക്കുന്ന മണ്ഡലങ്ങളിലെ യാത്രക്കാരുടെ യാത്രാവശ്യങ്ങൾക്ക് മുൻഗണന നൽകും. എം.എൽ.എമാരിൽ നിന്ന് ഫണ്ട് ഉറപ്പാക്കുന്നതിനായി നികുതികളും രജിസ്ട്രേഷൻ ചാർജുകളും ഉൾപ്പെടെ ബസുകളുടെ ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക സെപ്റ്റംബർ 30നകം കെ.എസ്.ആർ.ടി.സി സി.എം.ഡി എം.എൽ.എമാർക്ക് കൈമാറണം.

പദ്ധതി പ്രകാരം ബസ് വാങ്ങി നൽകാൻ താത്പര്യമുള്ള ജനപ്രതിനിധികൾ തങ്ങളുടെ വിഹിതം അനുവദിച്ച് കൊണ്ടുള്ള നിർദേശം ഒക്ടോബർ 15നകം ബന്ധപ്പെട്ട ജില്ലാ കലക്ടർമാർക്ക് സമർപ്പിക്കേണ്ടതാണ്. ഫണ്ട് ലഭ്യത ഉറപ്പാക്കിയ ശേഷം നിർദേശം ലഭിച്ച് ഏഴ് ദിവസത്തിനകം ജില്ലാ കലക്ടർമാർ കെ.എസ്.ആർ.ടി.സി സി.എം.ഡിയെ നിർവഹണ ഉദ്യോഗസ്ഥനാക്കി പദ്ധതിക്ക് ഭരണാനുമതി നൽകേണ്ടതാണ്.

ബസുകളുടെ റൂട്ടും സർവീസും നിശ്ചയിക്കുമ്പോൾ അതത് എം.എൽ.എമാരുമായി കൂടിയാലോചിച്ച് മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകും.  സർവീസ് വിഭാഗം, അലോട്ട്മെന്റ്, പുനർവിന്യാസം എന്നിവ സംബന്ധിച്ച അന്തിമ അധികാരം കോർപറേഷനായിരിക്കും. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഏത് വിഭാഗത്തിലും ഈ ബസുകൾ വിന്യസിക്കാൻ കെ.എസ്.ആർ.ടി.സിക്ക് അധികാരമുണ്ടായിരിക്കും. ഇന്ധനം, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികൾ, മറ്റ് പ്രവർത്തനച്ചെലവുകൾ എന്നിവ പൂർണമായും കെ.എസ്.ആർ.ടി.സി തന്നെ വഹിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.



Related articles

See all
Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Save your stories

Sign in