Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മത്സ്യത്തൊഴിലാളികള്‍ക്ക് കരുതല്‍ പദ്ധതി; സ്വാഭാവിക മരണത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ; പ്രഖ്യാപനവുമായി ഫിഷറീസ് മന്ത്രി

മത്സ്യത്തൊഴിലാളികള്‍ക്ക് കരുതല്‍ പദ്ധതി; സ്വാഭാവിക മരണത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ; പ്രഖ്യാപനവുമായി ഫിഷറീസ് മന്ത്രി

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇനി ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂറാണ് നിര്‍ണായക പദ്ധതി പ്രഖ്യാപിച്ചത്. നിലവില്‍ അപകട മരണങ്ങള്‍ക്കും അപകടം മൂലം സംഭവിക്കുന്ന വൈകല്യങ്ങള്‍ക്കും മാത്രമാണ് ഇന്‍ഷുറന്‍സ് സുരക്ഷ ലഭ്യമായിരുന്നത്. പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ രോഗബാധയോ ഹൃദയാഘാതമോ മൂലം മരണപ്പെടുന്ന രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും.

മത്സ്യമേഖലയിലെ ബോട്ടുടമ സംഘടനകളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ ചരിത്രപരമായ തീരുമാനം എടുത്തത്. ഇതിനോടൊപ്പം 1980-ല്‍ നിലവില്‍ വന്ന 'കേരള മറൈന്‍ ഫിഷിംഗ് റെഗുലേഷന്‍ ആക്ട്' കാലോചിതമായി ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിയമപരിഷ്‌കരണത്തിനായി വിദഗ്ധസമിതിയെ നിയോഗിക്കുകയും ഈ മേഖലയിലുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്യും. കാലാവധി കഴിഞ്ഞ ബോട്ടിന്റെയും മറ്റ് യാനങ്ങളുടെയും ലൈസന്‍സ് പുതുക്കലിലെ തടസ്സങ്ങള്‍ പരിഹരിക്കാനും ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാനും നടപടിയുണ്ടാകും.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Save your stories

Sign in