Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെന്റ്; പ്രതിഭകളെ കണ്ടെത്താൻ കെ.സി.എ

സ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെന്റ്; പ്രതിഭകളെ കണ്ടെത്താൻ കെ.സി.എ

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ). കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) തുടർച്ചയായാണ് സംസ്ഥാനത്തെ സ്കൂൾ ടീമുകളെ ഉൾപ്പെടുത്തി വിപുലമായ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. സ്കൂൾ തലത്തിൽ തന്നെ മികച്ച ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തി അവർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യം.

സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. ആദ്യഘട്ടത്തിൽ ജില്ലാതല മത്സരങ്ങളാണ് നടക്കുക. തുടർന്ന് മേഖലാതലത്തിലോ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി നേരിട്ടോ നോക്കൗട്ട് മത്സരങ്ങൾ സംഘടിപ്പിക്കാനാണ് കെ.സി.എയുടെ ആലോചന.

ഈ വർഷത്തെ ടൂർണമെന്റ് ഒക്ടോബർ-നവംബർ മാസങ്ങളിൽ ആരംഭിച്ച് ജനുവരിയോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്നുള്ള വർഷങ്ങളിലും ടൂർണമെന്റ് സ്ഥിരമായി സംഘടിപ്പിക്കാനാണ് കെ.സി.എയുടെ തീരുമാനം.

 പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് അവസരം

സംസ്ഥാന, സി.ബി.എസ്.ഇ സിലബസുകളിൽ പഠിക്കുന്ന പ്ലസ് ടു വരെയുള്ള വിദ്യാർഥികൾ ഉൾപ്പെടുന്ന സ്കൂൾ ടീമുകൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാം. മത്സരങ്ങൾക്കൊപ്പം മികച്ച പരിശീലനവും മാർഗനിർദേശവും കുട്ടികൾക്ക് ലഭ്യമാക്കും.

കെ.സി.എല്ലിൽ പങ്കെടുക്കുന്ന യുവതാരങ്ങൾ കുട്ടികൾക്ക് പരിശീലനം നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ മാർഗനിർദേശം നൽകും. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങൾക്ക് കെ.സി.എൽ ടീമുകളിൽ ഇടം നേടാനുള്ള അവസരവും ലഭിക്കും.

എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനം

പങ്കെടുക്കുന്ന എല്ലാ സ്കൂൾ ടീമുകൾക്കും പ്രോത്സാഹന സമ്മാനം ഉറപ്പാക്കുന്ന രീതിയിലായിരിക്കും സമ്മാനഘടന. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകളിൽ നെറ്റ് പ്രാക്ടീസിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും കെ.സി.എ മുൻകൈയെടുക്കും.

ഓരോ ജില്ലയിലെയും മികച്ച സ്കൂളുകൾക്കും കെ.സി.എയുടെ പിന്തുണ ലഭിക്കും. ടൂർണമെന്റിലൂടെ ശ്രദ്ധേയമായ പ്രകടനം നടത്തുന്ന യുവതാരങ്ങൾക്ക് അടുത്ത സീസണിൽ കെ.സി.എൽ ലിറ്റിൽ സ്റ്റാർ എന്ന നിലയിൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

സ്കൂൾ തലത്തിൽ നിന്ന് തന്നെ പ്രതിഭകളെ കണ്ടെത്തി മികച്ച പരിശീലനവും മത്സരപരിചയവും നൽകി കേരളത്തിന്റെ ക്രിക്കറ്റ് ഭാവിയിലേക്ക് വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

കാര്യവട്ടം ഏകദിനം: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; പൊലീസിൽ പരാതി നൽകി KCA

Save your stories

Sign in