Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രിയ സാഹിത്യകാരന് ആദരം; എം.ടിയെ സന്ദർശിച്ച് കെ.സി വേണുഗോപാല്‍ എംപി

പ്രിയ സാഹിത്യകാരന് ആദരം; എം.ടിയെ സന്ദർശിച്ച് കെ.സി വേണുഗോപാല്‍ എംപി
കോഴിക്കോട്: നവതിയുടെ നിറവിലെത്തിയ പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി സന്ദർശിച്ചു. 15 മിനിറ്റോളം എം.ടിയുമായി കൂടിക്കാഴ്ച നടത്തിയ കെ.സി വേണുഗോപാൽ മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന് ആയുരോഗ്യ സൗഖ്യം നേർന്നു. നവതി ആഘോഷ ദിവസം ഡൽഹിയിൽ ആയിരുന്നതിനാൽ തനിക്ക് എം.ടിയെ നേരിട്ട് കണ്ട് ആശംസ അറിയിക്കാൻ സാധിച്ചില്ലെന്നും ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ വീട്ടിലെത്തി കണ്ട് ആശംസ അറിയിച്ചതെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി പി.എം നിയാസ്, ടി സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺ കുമാർ എന്നിവർ കെ.സി വേണുഗോപാലിന് ഒപ്പമുണ്ടായിരുന്നു. എഴുത്തുകാരേയും സാഹിത്യകാരന്മാരേയും പങ്കെടുപ്പിച്ച് നടത്തിയ സാംസ്കാരിക സദസോടെയായിരുന്നു കോഴിക്കോട്ട് നടക്കുന്ന കെപിസിസി ചിന്തൻ ശിബിരത്തിന് തുടക്കം കുറിച്ചത്.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in