Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അപകടത്തില്‍ രക്ഷകനായി കെ.സി വേണുഗോപാല്‍ എം.പി; നന്ദി പ്രകാശിപ്പിച്ച് യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

അപകടത്തില്‍ രക്ഷകനായി കെ.സി വേണുഗോപാല്‍ എം.പി; നന്ദി പ്രകാശിപ്പിച്ച് യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ബൈക്ക് ആക്സിഡന്‍റില്‍ പെട്ട് റോഡരുകില്‍ കിടന്ന ചെറുപ്പക്കാരന് രക്ഷകനായി കെ.സി വേണുഗോപാല്‍ എം.പി. ആരും തിരിഞ്ഞുനോക്കാതെ കടന്നുപോയപ്പോഴാണ് എം.പി തന്‍റെ വാഹനത്തില്‍ ചെറുപ്പക്കാരനെ ആശുപത്രിയിലെത്തിച്ചത്. ആക്സിഡന്‍റ് കണ്ട് ഓടിയെത്തിയ ജ്യോതിഷ് എന്നയാള്‍ സഹായത്തിനായി പല വാഹനങ്ങള്‍ക്കും കൈ കാണിച്ചെങ്കിലും നിര്‍ത്താതെ കടന്നുപോയി. തുടര്‍ന്നെത്തിയ വാഹനം നിര്‍ത്തുകയും അപകടത്തില്‍ പെട്ടയാളെ  കയറ്റി ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. മുന്നിലിരിക്കുന്ന വ്യക്തി കെ.സി വേണുഗോപാലാണെന്ന് പിന്നീടാണ് തനിക്ക് മനസിലായതെന്ന്  ജ്യോതിഷ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ആശുപത്രിയില്‍ എത്തിക്കുക മാത്രമല്ല, അപടകടത്തില്‍ പെട്ടയാളുടെ ചികിത്സയ്ക്ക് വേണ്ട കാര്യങ്ങള്‍ ഏര്‍പ്പാടാക്കുകയും കൃത്യമായി വിവരങ്ങള്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. 'ഇത്രയും തിരക്കുണ്ടെങ്കിലും അവരും സമയം കണ്ടെത്തുന്നുണ്ട്' എന്ന വാചകത്തോടെ എം.പിയുടെ നല്ല മനസിന് നന്ദിയും പറഞ്ഞാണ് ജ്യോതിഷ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ആക്സിഡന്‍റുകളില്‍പെട്ടവരെ കണ്ടാല്‍ സഹായമെത്തിക്കാതെ നോക്കിനില്‍ക്കുകയോ സ്ഥലംകാലിയാക്കുകയോ ചെയ്യുന്നവരാണ്  ഇന്ന് ഏറിയപങ്കും. തിരക്കുകളും ആക്സിഡന്‍റ് കേസുകളില്‍ ഇടപെട്ടാലുണ്ടാകുന്ന ബുദ്ധിമുട്ടുകളുമൊക്കെയാവാം പലരെയും ഇതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാല്‍ പൊതുപ്രവര്‍ത്തകരുടെ ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കിയേക്കാം. ജ്യോതിഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: https://www.facebook.com/photo.php?fbid=2035776309825164&set=a.190789054323908&type=3&theater    

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in