Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജനങ്ങളാണ് വിഐപികളെന്ന് കരുതിയ നേതാവ്; ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെക്കാള്‍ ശക്തനാണ് മരിച്ച ഉമ്മന്‍ചാണ്ടി: കെ സി വേണുഗോപാൽ

ജനങ്ങളാണ് വിഐപികളെന്ന് കരുതിയ നേതാവ്; ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെക്കാള്‍ ശക്തനാണ് മരിച്ച ഉമ്മന്‍ചാണ്ടി: കെ സി വേണുഗോപാൽ

കോട്ടയം: ജനപ്രതിനിധികളല്ല, മറിച്ച് തനിക്കു മുന്നിലെത്തുന്ന സാധാരണക്കാരായ ജനങ്ങളാണ് യഥാര്‍ത്ഥ വിഐപികളെന്ന് വിശ്വസിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കേരളത്തിലെ പൊതുപ്രവര്‍ത്തന ചരിത്രം ഉമ്മന്‍ ചാണ്ടിക്ക് മുന്‍പും ശേഷവും എന്ന് അടയാളപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ നടന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരണശേഷവും ഉമ്മന്‍ ചാണ്ടി ജനഹൃദയങ്ങളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. അതിന് തെളിവാണ് പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയില്‍ ഇപ്പോഴും കാണുന്ന ജനത്തിരക്ക്. സെക്രട്ടറിയേറ്റ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തതും മന്ത്രിസഭായോഗങ്ങള്‍ക്ക് ശേഷം കൃത്യമായി മാധ്യമങ്ങളെ കണ്ടിരുന്നതും ഉമ്മന്‍ ചാണ്ടിയായിരുന്നു. കഴിഞ്ഞ 10 വര്‍ഷക്കാലം ഇതൊന്നും കേരളം കണ്ടില്ല. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അത്തരം ജനാധിപത്യ മര്യാദകളെല്ലാം വീണ്ടും പുനഃസ്ഥാപിക്കപ്പെട്ടു. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ കരുത്തനാണ് ഇന്ന് മരിച്ച ഉമ്മന്‍ ചാണ്ടി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണം. ഇതിനായി സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എതിര്‍ക്കുന്നവരെപ്പോലും പ്രതികാരബുദ്ധിയോടെ കാണാത്ത ഉമ്മന്‍ ചാണ്ടിയുടെ ആ ജനകീയ ശൈലിയാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് കാരണമായതെന്നും, ജനങ്ങള്‍ വോട്ട് ചെയ്തത് ഉമ്മന്‍ ചാണ്ടിയുടെ കൂടി പേര് മുന്‍നിര്‍ത്തിയാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന് കേവലം ഒരു നേതാവ് മാത്രമായിരുന്നില്ല, മറിച്ച് എല്ലാം എല്ലാമായിരുന്നു അദ്ദേഹം.

Related articles

See all
Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Popular News

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് അന്വേഷണം: രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച...

Popular News

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട സംഭവം: യുവാവ് പിടിയില്‍; തീവ്രവാദ ബന്ധമെന്ന് സൂച...

Popular News

നെടുമ്പാശ്ശേരി അപകടം ദൗര്‍ഭാഗ്യകരം; പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന...

Save your stories

Sign in