Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ സംഘർഷം; കല്ലേറും ലാത്തിച്ചാർജും; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ സംഘർഷം; കല്ലേറും ലാത്തിച്ചാർജും;  സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യർ നടത്തിയ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്തുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ കണ്ടാലറിയുന്ന നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തു. നൂറോളം യുഡിഎഫ് പ്രവർത്തകർക്കെതിരെയും എൺപതോളം സിപിഎം പ്രവർത്തകർക്കെതിരെയുമാണ് ചന്തേര പോലീസ് കേസെടുത്തത്. റോഡ് ഷോ പടന്ന കടപ്പുറത്ത് എത്തിയപ്പോൾ ഗതാഗത തടസ്സത്തെ ചൊല്ലിയുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് പോലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. നിലവിൽ പ്രദേശത്ത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് പടക്കം വെച്ച് പൊട്ടിക്കുകയും അത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കുമ്പള പോലീസ് സ്വമേധയാ കേസെടുത്തു. ബോർഡിൽ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള വാചകങ്ങൾ എഴുതിച്ചേർത്ത ശേഷമാണ് പടക്കം വെച്ച് തകർത്തത്. ഇതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിലൂടെ ബോധപൂർവ്വം ലഹള ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കുമ്പള കിദൂർ കജൂരിൽ വിജയാഹ്ലാദ പ്രകടനത്തിനിടെ വീടിന് മുന്നിൽ നിന്നിരുന്ന കുട്ടികൾക്ക് നേരെ പടക്കം എറിഞ്ഞ സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. പടക്കം പൊട്ടി കുട്ടികൾക്ക് അപകടമുണ്ടാകാവുന്ന രീതിയിൽ അശ്രദ്ധമായും പ്രകോപനപരമായും പെരുമാറിയതിനാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.



Related articles

See all
Popular News

ടിവി തകരാറിലായതിൽ മനോവിഷമം; വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

Popular News

കാസർകോട് ക്വിസ് വിവാദം: കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി...

Popular News

'ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സമരസേനാനി സവര്‍ക്കര്‍'; ഫ്രീഡം ക്വ...

Popular News

വാക്കുപാലിച്ച് സർക്കാർ: കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം; 'സ്നേഹസാന്ത്വനം' പദ്ധത...

Save your stories

Sign in