Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കരുവാറ്റ വള്ളംകളി കണ്ടു മടങ്ങിയ രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടു മടങ്ങിയ രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ഹരിപ്പാട്: കരുവാറ്റ വള്ളംകളി കണ്ടു മടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. തൃക്കുന്നപ്പുഴ പല്ലന സ്വദേശികളായ പ്രകാശന്‍, സുരേഷ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ കരുവാറ്റ കുറിച്ചിക്കല്‍ അടിപ്പാതയ്ക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിലായിരുന്നു ദാരുണമായ സംഭവം.

വള്ളംകളി കണ്ട് മടങ്ങിയ സംഘത്തില്‍ ഏറ്റവും പിന്നിലായി നടന്നു വരികയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ആറിന് ഇക്കരെ ബൈക്ക് വെച്ച ശേഷം വള്ളംകളി കാണാന്‍ പോയ ഇവര്‍, തിരികെ ട്രാക്കിലൂടെ നടന്നു വരുമ്പോഴായിരുന്നു അപകടം. ഹരിപ്പാട്, ആലപ്പുഴ ഭാഗങ്ങളില്‍ നിന്ന് ഇരു പാളങ്ങളിലൂടെയും ഒരേ സമയം ട്രെയിനുകള്‍ എത്തിയതാണ് അപകടത്തിന് കാരണമായത്. ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്സ്പ്രസാണ് ഇവരെ തട്ടിയതെന്ന് പോലീസ് അറിയിച്ചു. എതിര്‍ദിശയിലൂടെ കൊച്ചുവേളി - മൈസൂര്‍ എക്സ്പ്രസും ഇതേസമയം കടന്നുപോയിരുന്നു.

ഇരുവശത്തു നിന്നും ഒരേസമയം ട്രെയിനുകള്‍ എത്തിയപ്പോള്‍ ശബ്ദം വേര്‍തിരിച്ചു മനസ്സിലാക്കാന്‍ സാധിക്കാതെ ഇവര്‍ ട്രാക്കില്‍ കുടുങ്ങിപ്പോവുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൂടെയുണ്ടായിരുന്നവര്‍ മുന്നോട്ട് പോയ ശേഷം ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം പുറത്തറിയുന്നത്. സുരേഷിനെ ട്രാക്കിലും, പ്രകാശനെ ട്രാക്കിന് താഴെ വീണു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

മരിച്ച പ്രകാശന്‍ മത്സ്യവ്യാപാരിയും സുരേഷ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമാണ്. റെയില്‍വേ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Save your stories

Sign in