Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാരാട്ട് പാലക്കാട്ടേക്ക് ടിക്കറ്റെടുക്കുന്നു

കാരാട്ട് പാലക്കാട്ടേക്ക് ടിക്കറ്റെടുക്കുന്നു
Karat-Pinarayi സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ സി.പി.എം നേതൃത്വത്തില്‍ ആലോചന. പോളിറ്റ് ബ്യൂറോയിലെ അംഗം പാര്‍ട്ടി പാര്‍ലമെന്‍ററി തലത്തില്‍ ഉണ്ടാകണം എന്നതാണ് ഇതിന് കാരണമായി സി.പി.എം വൃത്തങ്ങള്‍ന ല്‍കുന്ന സൂചന. ഇതിന് മുന്‍കൈയെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ. രണ്ട് തവണ പാലക്കാട് എം.പിയായ എം.ബി രാജേഷിനെ മാറ്റിനിര്‍ത്താന്‍ കൂടിയാണ് കാരാട്ടിനെ പാലക്കാട്ടേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പി.കെ ശശിക്കെതിരായ ലൈംഗികാരോപണത്തില്‍ ഇരയായ പെണ്‍കുട്ടിക്കൊപ്പം നിന്ന ആളാണ് എം.ബി രാജേഷ്. ഇത് ജില്ലാ-സംസ്ഥാന നേതൃത്വത്തില്‍ പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രകാശ് കാരാട്ടിനെ കൊണ്ടുവന്നാല്‍ ഒരു വെടിക്ക് രണ്ടുപക്ഷി എന്ന സമീപനമാണ് പിണറായി പാലക്കാട്ട് നടത്താന്‍ പോകുന്നത്. പാര്‍ട്ടിയുടെ ഒരു ദേശീയ നേതാവ് കേരളത്തില്‍ മത്സരിക്കുമ്പോള്‍ വിജയിപ്പിക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിശ്വാസം. ദേശീയനേതാക്കള്‍ക്കിപ്പോള്‍ കേരളത്തിലൊഴിച്ച് മറ്റൊരു സംസ്ഥാനത്തും മത്സരിക്കാന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ബംഗാളില്‍ നിലവിലുള്ള രണ്ട് എം.പിമാരെപ്പോലും വിജയിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം. ത്രിപുരയിലാണെങ്കില്‍ പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് നല്‍കിയാണ് മുതിര്‍ന്ന നേതാക്കള്‍ പോലും ഉപജീവനം കഴിക്കുന്നത്. ഈ സാഹചര്യങ്ങളൊക്കെ കണക്കിലെടുത്താണ് പ്രകാശ് കാരാട്ടിനായി പിണറായിയുടെ നീക്കം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in