Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Kannur blast| കണ്ണൂര്‍ പാട്യത്ത് സ്‌ഫോടനം: സംഭവം നടുറോഡില്‍; പിന്നില്‍ സിപിഎം എന്ന് ബിജെപി

Kannur blast|    കണ്ണൂര്‍ പാട്യത്ത് സ്‌ഫോടനം: സംഭവം നടുറോഡില്‍; പിന്നില്‍ സിപിഎം എന്ന് ബിജെപി
കണ്ണൂര്‍ പാട്യം പത്തായക്കുന്നില്‍ സ്ഫോടനം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നടുറോഡില്‍ ആണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ റോഡിലെ ടാര്‍ ഇളകിത്തെറിച്ചു. രണ്ടു വീടുകളുടെ ജനല്‍ചില്ലുകളും തകര്‍ന്നു. ബോംബ് സ്ഫോടനത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. പൊട്ടിത്തെറിച്ചത് ഏറുപടക്കമാണെന്നാണ് പൊലീസ് നിഗമനം. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള രണ്ടു വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശമാണിത്. ഭയം സൃഷ്ടിക്കാനാകാം ബോംബ് പൊട്ടിച്ചതെന്നും പൊലീസ് വിലയിരുത്തുന്നു. അല്ലെങ്കില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കൈയില്‍ നിന്ന് ബോംബ് റോഡില്‍ വീണ് പൊട്ടിയതാകാമെന്നും സംശയമുണ്ട്. സംഭവത്തിന് പിന്നാലെ കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി എഫ്ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Save your stories

Sign in