ജപ്പാനിലെ ഗിഫുവില്‍ ട്രെയിന്‍ തട്ടി മരിച്ച കണ്ണൂര്‍ സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് ജപ്പാന്‍ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ഇതേത്തുടര്‍ന്ന് സംസ്‌കാരം ജപ്പാനില്‍ തന്നെ നടത്താന്‍ തീരുമാനിച്ചു.
കണ്ണൂര്‍ ഇരിക്കൂര്‍ പടിയൂര്‍ സ്വദേശിനിയായ ദേവിക (23) ആണ് ഈ മാസം രണ്ടിന് ജപ്പാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ആറ് മാസം മുന്‍പാണ് നഴ്‌സിംഗ് കെയര്‍ വിസയില്‍ ദേവിക ജപ്പാനിലേക്ക് പോയത്.
ജപ്പാനില്‍ ജോലിസമ്മര്‍ദ്ദം നേരിട്ടിരുന്നതായി ദേവികയുടെ പിതാവ് ടി. പ്രകാശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നാട്ടിലേക്ക് മടങ്ങിവരണമെന്ന് ദേവിക നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും പിതാവ് വ്യക്തമാക്കി. സംഭവത്തില്‍ പ്രാദേശിക പൊലീസും ഏജന്‍സികളും അന്വേഷണം തുടരുകയാണ്.
കണ്ണൂര്‍ സ്വദേശിനി ദേവികയുടെ മരണം: മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍; സംസ്‌കാരം ജപ്പാനില്‍ നടത്താന്‍ തീരുമാനം