KANNUR KAYALODU SUICIDE| കണ്ണൂര്‍ കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവം: പ്രതികളായ രണ്ട് പേര്‍ വിദേശത്തേക്ക് കടന്നു
Jaihind TV News Report
Jaihind TV Web Desk
June 24, 2025
1 min read
•
Updated: June 04, 2026
കണ്ണൂര്‍ കായലോട് സദാചാര ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ വിദേശത്തേക്ക് കടന്നു. യുവതിയുടെ ആണ്‍സുഹൃത്തിനെ മര്‍ദിച്ച കേസിലെ പ്രതികളായ സുനീര്‍, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് കടന്നത്. പ്രതികള്‍ക്കായി ലുക്ക് ഔട്ട്‌നോട്ടീസ് പുറത്തിറക്കിയതായി പോലീസ് വ്യക്തമാക്കി.
യുവാവുമായി സംസാരിക്കുന്നത് ഈ പ്രതികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു റസീന ജീവനൊടുക്കിയത്. റസീനയും മയ്യില്‍ സ്വദേശിയായ സുഹൃത്തും കായലോട്ടെ പള്ളിക്ക് സമീപം കാറിനരികില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു. പ്രതികളായ മുബഷിര്‍, ഫൈസല്‍, റഫ്‌നാസ് എന്നിവരടങ്ങുന്ന സംഘം അങ്ങോട്ടേക്കെത്തി. യുവാവിനെയും റസീനയെയും പരസ്യ വിചാരണ ചെയ്തു. പിന്നീട് യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചു. യുവാവിനെ ബലമായി സമീപത്തെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചു. എസ്ഡിപിഐ ഓഫീസില്‍ എത്തിച്ച് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു. അന്ന് രാത്രി റസീനയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പില്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് സൂചനയുണ്ടായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10