കാഞ്ഞങ്ങാട്: കർണാടകയിലെ ഹുൻസൂരിൽ കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിനി അനുശ്രീ (25) ആണ് മരിച്ചത്. ഹുൻസൂരിൽ ബാങ്ക് ജീവനക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു. വരുന്ന ഡിസംബറിൽ അനുശ്രീയുടെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവമറിഞ്ഞ് യുവതിയുടെ ബന്ധുക്കൾ ഹുൻസൂരിലേക്ക് തിരിച്ചു. കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡിസംബറിൽ വിവാഹം നടക്കാനിരിക്കെ ദാരുണാന്ത്യം; കർണാടകയിൽ ബാങ്ക് ജീവനക്കാരിയായ കാഞ്ഞങ്ങാട് സ്വദേശിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി