Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്ന സർക്കാർ നയം തിരുത്തണമെന്ന് കെ.സുധാകരൻ

പൗരത്വ ഭേദഗതിക്കെതിരെ  പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്ന സർക്കാർ നയം തിരുത്തണമെന്ന് കെ.സുധാകരൻ
പൗരത്വ ഭേദഗതിക്കെതിരെ  പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്ന സർക്കാർ നയം തിരുത്തണമെന്ന് കെ.സുധാകരൻ എംപി.  ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടേത്  ഇരട്ടത്താപ്പ് സമീപനം. പിണറായി വിജയൻ  കോൺഗ്രസ്സിനെ ഉപദേശിക്കേണ്ടെന്നും. സ്വയം നന്നാകുവാൻ നോക്കൂ എന്നും കെ.സുധാകരൻ എംപി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്ന സർക്കാർ നയം അടിയന്തിരമായി തിരുത്തണം. ഒരു ഭാഗത്ത് നിയമത്തിനെതിരെ ഗീർവാണ പ്രസംഗമടിക്കുകയും മറുഭാഗത്ത് കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്നവരെ കേസെടുത്ത് ജയിലിലടക്കുകയും ചെയ്യുന്ന  നയമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും കെ.സുധാകരൻ എംപി പറഞ്ഞു. കേന്ദ്ര ഗവൺമെന്‍റിന്‍റെ താൽപര്യത്തിനനുസരിച്ച് എൻ.പി.ആർ വളഞ്ഞ വഴിയിൽ കേരളത്തിൽ  നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് സമരം സംബന്ധിച്ച പിണറായിയുടെ അഭിപ്രായം യെച്ചൂരിക്ക് ഇല്ല. പിണറായി കോൺഗ്രസ്സിനെ ഉപദേശിക്കാതെ സ്വയം നന്നാകുവാൻ നോക്കുവെന്നും കെ.സുധാകരൻ എംപി പറഞ്ഞു. ബി ജെ പിയുടെ വോട്ട് വാങ്ങി കന്നിയംഗത്തിൽ ജയിച്ച് അസംബ്ലിയിൽ പോയ ആളാണ് പിണറായി വിജയൻ. കേരളത്തിലെ മുസ്ലിം സമുദായത്തിനെതിരെ കൊള്ളയും കൊള്ളിവെയ്പ്പും നടത്തിയത് സിപിഎം ആണ്.  ഗവർണ്ണർ വിഷയത്തിൽ മുഖ്യമന്ത്രി ഉരിയാടാപ്പയ്യൻ ആയത് സംഘപരിവാർ വിധേയത്വവും ചില രഹസ്യ അജണ്ടകളും ഉള്ളത് കൊണ്ടാണെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി. ഡി സി സി പ്രസിഡന്‍റ് സതീശൻ പാച്ചേനി, ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.   https://youtu.be/pC6el9Kht8c

Related articles

See all
Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Popular News

കെ.കെ. ശൈലജയെ ഒതുക്കിയെന്ന പ്രചാരണം തിരിച്ചടിച്ചു; കണ്ണൂർ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ വിമ...

Save your stories

Sign in