Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാത്യു കുഴല്‍നാടന്‍റെ ആരോപണം അതീവ ഗുരുതരം; മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് കെ സുധാകരന്‍

മാത്യു കുഴല്‍നാടന്‍റെ ആരോപണം അതീവ ഗുരുതരം; മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് കെ സുധാകരന്‍
കൊല്ലം: മാത്യു കുഴല്‍നാടന്‍റെ ആരോപണം അതീവ ഗുരുതരമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ലാവലിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മാസപ്പടിയെന്നും, സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിഎംആര്‍എല്ലിന്റെ ആവശ്യപ്രകാരം ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നൽകാനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ ആരോപണം. സംഭവത്തിൽ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്എൻസി ലാവ്‌ലിൻ അഴിമതിക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. കരിമണൽ വിറ്റ് പണം കൈതോലപ്പായയിൽ കൊണ്ടു പോയ ആളാണ് മുഖ്യമന്ത്രി. ധാർമ്മികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അവകാശമില്ല. മുഖ്യമന്ത്രി രാജിവച്ച് പുറത്തു പോകണമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in