Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇനിയും പ്രവർത്തകരെ തല്ലിയാല്‍ തിരിച്ചടിക്കും; മുഖ്യമന്ത്രി തന്‍റെ നാട്ടുകാരനായതില്‍ ലജ്ജിക്കുന്നെന്ന് കെ. സുധാകരന്‍ എംപി

ഇനിയും പ്രവർത്തകരെ തല്ലിയാല്‍ തിരിച്ചടിക്കും; മുഖ്യമന്ത്രി തന്‍റെ നാട്ടുകാരനായതില്‍ ലജ്ജിക്കുന്നെന്ന് കെ. സുധാകരന്‍ എംപി
  ഇടുക്കി: മുഖ്യമന്ത്രി തന്‍റെ നാട്ടുകാരനായതില്‍ ലജ്ജിക്കുന്നെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. സർക്കാരിനെതിരായ പ്രതിഷേധം സ്വാഭാവികമാണ്.  ഇനി പ്രവര്‍ത്തകരെ തല്ലിയാല്‍ തിരിച്ചടിക്കുമെന്നും കെ. സുധാകരൻ ഇടുക്കിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഏതു മന്ത്രിയുടെയും ഭരണകൂടത്തിന്‍റെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ അവകാശമില്ലെങ്കില്‍ എന്ത് ജനാധിപത്യമാണ് ഇവിടെയെന്ന് കെ. സുധാകരന്‍ ചോദിച്ചു. മുഖ്യമന്ത്രിയെ കല്ലെറിയാനോ വടികൊണ്ട് അടിക്കാനോ ആരും പോയിട്ടില്ല. കരിങ്കൊടി കാണിക്കുന്നതിന് എന്തിനാണ് സിപിഎമ്മിന്‍റെ ആളുകൾ ഇങ്ങനെ പരാക്രമം കാണിക്കുന്നതെന്നും സുധാകരൻ ചോദിച്ചു. പ്രതിഷേധിക്കാൻ പാടില്ലെങ്കിൽ കേരളം പിണറായി വിജയന്‍റെ ഏകാധിപത്യ രാജ്യമായി പ്രഖ്യാപിക്കണമെന്നും കെ. സുധാകരന്‍ പരിഹസിച്ചു.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in