Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ സുധാകരന് ആവേശോജ്വല സ്വീകരണം നല്‍കി മലയോരജനത; നാളെ പത്രിക സമര്‍പ്പിക്കും

കെ സുധാകരന് ആവേശോജ്വല സ്വീകരണം നല്‍കി മലയോരജനത;  നാളെ പത്രിക സമര്‍പ്പിക്കും
K-Sudhakaran മലയോര മേഖലയിൽ ആവേശം അലയടിച്ച് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരന്‍റെ തെരഞ്ഞെടുപ്പ് പര്യടനം. പേരാവൂർ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കെ സുധാകരന് ആവേശകരമായ സ്വീകരണമാണ് മലയോര ജനത നൽകിയത്. ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളം പഞ്ചായത്തിൽ നിന്നുമാണ് കെ സുധാകരന്‍റെ പേരാവൂർ മണ്ഡലപര്യടനം ആരംഭിച്ചത്. മലയോര ജനതയുടെ ത്യാഗപൂർണമായ പ്രവർത്തനം കൊണ്ട് ഹരിതാഭമായ ഭൂപ്രദേശങ്ങളിൽ ആവേശകരമായ സ്വീകരണമാണ് കെ സുധാകരന് ലഭിച്ചത്. നൂറുകണക്കിന് യുവാക്കൾ അണിനിരന്ന ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് ജാഥ നീങ്ങിയത്. പേരാവൂർ നിയോജക മണ്ഡലത്തിലെ ആറളം, പായം, അയ്യങ്കുന്ന് പഞ്ചായത്തുകളിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരൻ പര്യടനം നടത്തിയത്. കേരള കോൺഗ്രസ്( ജേക്കബ്) സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. കെ.എ ഫിലിപ്പ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. വർഗീയതയെയും കൊലപാതക രാഷ്ട്രീയത്തെയും എതിർക്കുന്നവർ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നും വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ സുധാകരൻ വോട്ടർമാരോട് അഭ്യർത്ഥിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വമ്പിച്ച ജനപങ്കാളിത്തത്തോടെയുള്ള സ്വീകരണമാണ് സ്ഥാനാർത്ഥി കെ സുധാകരന് ലഭിച്ചത്. ആറളം പഞ്ചായത്തിലെ ചെടിക്കുളം, വീർപ്പാട്, കീഴ്പ്പള്ളി, ആറളം ഫാം, ചതിരൂർ, വെളിമാനം, പായം പഞ്ചായത്തിലെ കോളിക്കടവ്, ചീങ്ങാക്കുണ്ടം, കരിയാൽ, പെരുമ്പറമ്പ്, പുതുശ്ശേരി, വിളമന, പെരിങ്കരി, വള്ളിത്തോട്, കിളിയന്തറ എന്നിവിടങ്ങളിൽ കെ.സുധാകരൻ പര്യടനം നടത്തി. അയ്യങ്കുന്ന് പഞ്ചായത്തിലെ മുടിക്കയം, ചരൾ, വാണിയപ്പാറ, അങ്ങാടിക്കടവ്, ഉരുപ്പും കുറ്റി, എപ്പെുഴ, കരിക്കോട്ട കരി, എടൂർ മുണ്ടയാംപറമ്പ് ,ആനപ്പന്തി എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം മാടത്തിയിൽ പര്യടനം സമാപിച്ചു. അയ്യൻകുന്ന് പഞ്ചായത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്‍റെ കരുത്ത് വിളിച്ചോതുന്ന സ്വീകരണമാണ് ജനനായകൻ കെ സുധാകരന് ലഭിച്ചത്. കെ സുധാകരൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in