Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കണ്ണൂരിലെ സി.പി.എം നടപടി ഗുരുതര ഭവിഷ്യത്തുകൾ ക്ഷണിച്ചുവരുത്തും ; പൊലീസിന്‍റേത് പാർട്ടിക്ക് ഓശാന പാടുന്ന സമീപനം: കെ.സുധാകരൻ എം പി

കണ്ണൂരിലെ സി.പി.എം നടപടി ഗുരുതര ഭവിഷ്യത്തുകൾ ക്ഷണിച്ചുവരുത്തും ; പൊലീസിന്‍റേത് പാർട്ടിക്ക് ഓശാന പാടുന്ന സമീപനം: കെ.സുധാകരൻ എം പി
  കണ്ണൂർ: ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയെ കയ്യേറ്റം ചെയ്യുകയും തടഞ്ഞുവെക്കുകയും ചെയ്ത  നടപടി ഗുരുതരമായ ഭവിഷ്യത്തുകൾ ക്ഷണിച്ചുവരുത്തുമെന്ന് സി.പി.എം നേതൃത്വം ഓർക്കണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ എം പി. ആളെ കൊല്ലാനും പാർട്ടി ഓഫീസുകള്‍ തകർക്കാനും ബോംബുകൾ നിർമ്മിക്കുകയും ആയുധ സംഭരണം നടത്തുകയും ചെയ്യുന്ന സിപിഎമ്മിന് ഓശാന പാടുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പൊലീസ് സംവിധാനം പൂർണമായും നിഷ്ക്രിയമായ അവസ്ഥയിലാണ്. സിപിഎം ക്രിമിനൽസംഘം അഴിഞ്ഞാടുമ്പോൾ പൊലീസ് കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുന്നു. കാക്കി ഉടുപ്പിന്‍റെ മാന്യതയും ഉത്തരവാദിത്വവും കളഞ്ഞു കുളിക്കാതെ ജില്ലയിലെ പൊലീസ് സേന പെരുമാറണമെന്നും നാടിനെ കലാപത്തിലേക്ക് നയിക്കാനുള്ള സിപിഎം നീക്കം അനുവദിക്കില്ലെന്നും കെ സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in