Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

78 -ാമത് സ്വാതന്ത്ര്യ ദിനാഘോഷപരിപാടിയില്‍ കെപിസിസി ആസ്ഥാനത്ത് പതാക ഉയർത്തി കെ. സുധാകരൻ എംപി

78 -ാമത് സ്വാതന്ത്ര്യ ദിനാഘോഷപരിപാടിയില്‍ കെപിസിസി ആസ്ഥാനത്ത് പതാക ഉയർത്തി കെ. സുധാകരൻ എംപി
  തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നടന്ന  78 -ാമത് സ്വാതന്ത്ര്യ ദിനാഘോഷപരിപാടി   കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സേവാദൾ വോളണ്ടിയർമാരുടെ ഗാർഡ് ഓഫ് ഓണറോ ഡെയാണ് കെപിസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ ആരംഭിച്ചത്. യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ് എംപി, കെപിസിസി-ഡിസിസി ഭാരവാഹികൾ,  ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. നാട് വികസനത്തിലേക്ക് പോകുന്നതിന് തടസ്സം നിൽക്കുന്നത് നരേന്ദ്രമോദിയാണെന്ന് കെ. സുധാകരൻ എംപി കുറ്റപ്പെടുത്തി. കാഫിർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് എതിരെയും നടപടിയെടുക്കണമെന്ന് കെ. സുധാകരൻ എംപി ആവശ്യപ്പെട്ടു. രേഖപരമായ എല്ലാ തെളിവുകളും പോലീസിന്‍റെ പക്കൽ ഉണ്ടെന്നും, പോലീസിന്‍റെ അന്വേഷണത്തിലാണ് കാഫിർ കേസ് ഇടതുപക്ഷത്തിന്‍റെ സൃഷ്ടിയാണെന്ന് തെളിഞ്ഞതെന്നും അദ്ദേഹം ചൂണ്ടികാട്ടി. കേസ് അന്വേഷിക്കുന്നത് ഇടതുപക്ഷ സർക്കാരിന്‍റെ പോലീസ് ആണെന്നും യുഡിഎഫിന്‍റെ പോലീസ് അല്ല എന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in