Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മികച്ച പാർലമെന്‍റേറിയന്‍, രാഷ്ട്രീയ ജീവിതം മാതൃക'; കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കെ.സി. വേണുഗോപാല്‍ എംപി

'മികച്ച പാർലമെന്‍റേറിയന്‍, രാഷ്ട്രീയ ജീവിതം മാതൃക'; കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കെ.സി. വേണുഗോപാല്‍ എംപി
  തിരുവനന്തപുരം: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അനുശോചിച്ചു. താനുമായി ദീര്‍ഘകാലത്തെ ഊഷ്മളമായ ആത്മബന്ധമുള്ള ഒരു പൊതുപ്രവര്‍ത്തകനായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു. 2004-ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും ആ കാലഘട്ടത്തിലെ നിയമസഭ പരിസ്ഥിതി സമിതിയിലും താനും കുട്ടി അഹമ്മദ് കുട്ടിയും അംഗങ്ങളായിരുന്നു. ഓരോ വിഷയങ്ങളും കൃത്യമായി പഠിച്ച് സഭയില്‍ അവതരിപ്പിക്കുന്നതിനും ജനക്ഷേമപരമായ നടപടികളില്‍ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ നടത്തുന്നതിലും അദ്ദേഹം പലപ്പോഴും ഞങ്ങള്‍ സഹപ്രവര്‍ത്തകരെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മികച്ച പാര്‍ലമെന്‍റേറിയന്‍ ആയിരുന്ന അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം അനുകരണീയ മാതൃകയാണ്. സാധാരണക്കാരായ മനുഷ്യരുടെ ജീവല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പൊതുജീവിതം മാറ്റിവെച്ച നേതാവായിരുന്നു അദ്ദേഹം. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏല്ലാവരോടും നല്ല സൗഹൃദം സ്ഥാപിച്ച പൊതുപ്രവര്‍ത്തകന്‍. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മറക്കാന്‍ കഴിയാത്ത വ്യക്തിത്വം. ഇടയ്ക്കുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് തിരക്കേറിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇടവേളയെടുത്തിരുന്നെങ്കിലും മുസ്‌ലിം ലീഗിന്‍റെ സംഘടനാരംഗത്തും ജനകീയ വിഷയങ്ങളില്‍ പ്രദേശിക തലത്തില്‍ ഇടപെടുകളുമായി അവസാനകാലം വരെ അദ്ദേഹം സജീവമായിരുന്നു. കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണം യുഡിഎഫിനും കേരളീയ സമൂഹത്തിനും വലിയ നഷ്ടമാണെന്നും കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in