തൊടുപുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ജോസ് കുറ്റിയാനി (87) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും. ഇടുക്കി ജില്ല രൂപീകരിച്ച ശേഷമുള്ള പ്രഥമ ഡി.സി.സി പ്രസിഡന്റായിരുന്നു അദ്ദേഹം. 1980, 1982 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. ഹൈക്കോടതി അഭിഭാഷകനായിരുന്ന ജോസ് കുറ്റിയാനി, എ.ഐ.സി.സി അംഗമായും കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഇടുക്കിയിലെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവാണ് അദ്ദേഹം.