Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്‍വീനറെ വെട്ടിനിരത്തി, എംഎല്‍എയ്ക്ക് കവചം; ധാർമ്മികത മറന്ന് സിപിഎം

കണ്‍വീനറെ വെട്ടിനിരത്തി, എംഎല്‍എയ്ക്ക് കവചം; ധാർമ്മികത മറന്ന് സിപിഎം
  തിരുവനന്തപുരം: ബലാത്സംഗ കേസിൽ കുറ്റാരോപിതനായ എം. മുകേഷ് എംഎൽഎയെ സംരക്ഷിച്ച് സിപിഎം. മുകേഷ് രാജി വെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിനിമാ നയരൂപീകരണ സമിതിയിൽ നിന്നും മുകേഷിനെ ഒഴിവാക്കും. ഇ.പി. ജയരാജനെ വെട്ടിനിരത്തി ശ്രദ്ധ തിരിച്ച് മുകേഷിനെ സംരക്ഷിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. കടുത്ത പ്രതിഷേധം ഉയരുമ്പോഴും മുകേഷിന്‍റെ എംഎല്‍എ സ്ഥാനം സംരക്ഷിക്കുന്ന സിപിഎം നീക്കത്തിന് പിന്നില്‍ ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ പരാജയപ്പെടുമെന്ന ഭീതിയാണെന്നും വിലയിരുത്തപ്പെടുന്നു. ബലാത്സംഗം ഉൾപ്പെടെ ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന എംഎൽഎയും നടനുമായ എം. മുകേഷിനെ പൂർണ്ണമായും സംരക്ഷിക്കുന്ന നിലപാടിലേക്ക് സിപിഎം എത്തിച്ചേർന്നു. മുകേഷ് രാജി വെക്കേണ്ടതില്ലെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. മുടന്തൻ വാദങ്ങൾ നിരത്തിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചത്. ധാർമ്മികതയുടെ പേരിൽ രാജി വെച്ച ശേഷം കുറ്റവിമുക്തനാക്കപ്പെട്ടാൽ ധാർമ്മികമായി തിരിച്ചിവരാനാകില്ലെന്നും അത് സാമാന്യ നീതി നിഷേധിക്കപ്പെടലാകും എന്നൊക്കെയുള്ള വിചിത്ര വാദങ്ങൾ ഒക്കെ നിരത്തിയാണ് പാർട്ടി മുകേഷിനെ സംരക്ഷിക്കുന്നത്. അതേസമയം മുകേഷിനെ സിനിമാ നയരൂപീകരണ സമിതിയിൽ നിന്നും ഒഴിവാക്കും. ബലാത്സംഗ കേസിൽ പ്രതിയായ മുകേഷിനെ ഈ സമിതിയിൽ നിന്നും ഒഴിവാക്കുന്നതൊഴിച്ച് എല്ലാ സംരക്ഷണവും നൽകുന്ന കാഴ്ചയാണ് കാണാനാകുന്നത്. സിപിഎം നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കുവാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in