Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

ലോക്ഡൗണിനെ തുടര്‍ന്ന് സുഹൃത്തിന്‍റെ വീട്ടില്‍ കുടുങ്ങി; വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടിലെത്തിക്കാന്‍ സഹായിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍

ലോക്ഡൗണിനെ തുടര്‍ന്ന് സുഹൃത്തിന്‍റെ വീട്ടില്‍ കുടുങ്ങി; വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടിലെത്തിക്കാന്‍ സഹായിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍
തൃശൂര്‍: ലോക്ഡൗണിനെ തുടര്‍ന്ന് സുഹൃത്തിന്‍റെ വീട്ടില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടിലെത്തിച്ച്  യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍. തൃശ്ശൂർ കുന്നംകുളത്തെ സുഹൃത്തിന്‍റെ വീട്ടിൽ കുടുങ്ങിയ മാവേലിക്കര സ്വദേശി  ജൻമ ഹേമദാസിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായം ലഭിച്ചത്. ജൻമ,  കഴിഞ്ഞമാസം 24ന് മാവേലിക്കരയിലേക്ക് വരവേയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത് . നാട്ടിലേക്ക് വരാൻ വാഹനസൗകര്യം ഇല്ലാതിരുന്നതിനാൽ സഹപാഠി ദേവികയ്ക്കൊപ്പം കുന്നംകുളത്തെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശോഭ സുബിൻ ഇടപെട്ട് പൊലീസിൽ നിന്നും പ്രത്യേക അനുമതി വാങ്ങി. നാട്ടിലുള്ള കെ.എസ് യു പ്രവർത്തകരെ ഫോണിൽ വിളിച്ചറിയിച്ച ശേഷം തൃശ്ശൂർ ജില്ലാ സെക്രട്ടറി വൈശാഖും സുദേവും ചേർന്ന് മാവേലിക്കരയിലെ വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തിയതിന്‍റെ സന്തോഷം ജൻമ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു.

Related articles

See all
Kerala

ടി.എന്‍ പ്രതാപന്‍ എം.പിയുടെ കരുതല്‍; രഞ്ജു ഇനി ഓണ്‍ലൈനില്‍

Kerala

കെ.എസ്‌.യു വള്ളികുന്നത്ത് മണ്ഡലം കമ്മിറ്റിയുടെ പ്രാതലൂട്ട് പദ്ധതിയ്ക്ക് കൊച്ചുമിടുക്കിയുട...

Kerala

യൂത്ത് കോൺഗ്ഗ്രസിന്‍റെ യൂത്ത് കെയർ പദ്ധതി : തെരുവിൽ കഴിയുന്ന നിരാലംബർക്ക് ഉച്ച ഭക്ഷണ വിതരണ...

Kerala

ലാബോറട്ടറി സേവനവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീടുകളിലേക്ക്...

Save your stories

Sign in