Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജയ്ഹിന്ദ് സഭ ഇന്ന് കൊച്ചിയില്‍; തീവ്രവാദം ഇല്ലായ്മ ചെയ്യുക ലക്ഷ്യം

ജയ്ഹിന്ദ് സഭ ഇന്ന് കൊച്ചിയില്‍; തീവ്രവാദം ഇല്ലായ്മ ചെയ്യുക ലക്ഷ്യം
കൊച്ചി: കോാണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം കെപിസിസിയുടെ ആഭിമുഖ്യത്തില്‍ ജയ്ഹിന്ദ് സഭ ഇന്ന് നടക്കും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് എറണാകുളം ടൗണ്‍ ഹാളിലാണ് ജയ് ഹിന്ദ് സഭ സംഘടിപ്പിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുക സൈനികരുടെ ശൗര്യം, ത്യാഗം, ദേശസ്നേഹം എന്നിവയോടുള്ള ആദരവിന്റെ ഭാഗമായാണ് ജയ്ഹിന്ദ് സഭ സംഘടിപ്പിക്കുന്നത്. മുതിര്‍ന്ന സൈനികര്‍, വിമുക്ത ഭടന്മാര്‍, പൊതുജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് സഭ ചേരുക. കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി, എഐസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in