Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുടിയും നഖവും മുറിക്കുമ്പോൾ വേദന അറിയാത്തതിന്റെ രഹസ്യം ഇതോ?

മുടിയും നഖവും മുറിക്കുമ്പോൾ വേദന അറിയാത്തതിന്റെ രഹസ്യം ഇതോ?

നമ്മുടെ മുടിയും നഖവും മുറിക്കുന്നത് ശരീരത്തിലെ മറ്റ് മുറിവുകളെപ്പോലെ വേദനയുള്ള ഒന്നായിരുന്നുവെങ്കിൽ നമ്മുടെ ദൈനംദിന ജീവിതം എത്രത്തോളം ദുസ്സഹമായേനെ!

ശരീരത്തിൽ ചെറിയ മുറിവ് ഉണ്ടായാൽ പോലും നല്ല വേദന ഉണ്ടാകുമ്പോൾ എന്തുകൊണ്ടാണ് മുടിയും നഖവും മുറിക്കുമ്പോൾ വേദന അറിയാത്തത്എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതിന് കാരണം ഇതാണ് :നമ്മുടെ ചർമ്മത്തിലും പേശികളിലും കോടിക്കണക്കിന് നാഡീകോശങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവിടെ എന്തെങ്കിലും മുറിവേറ്റൽ ഈ നാഡികൾ തലച്ചോറിലേക്ക് വേദനയുടെ സന്ദേശം എത്തിക്കുന്നു. എന്നാൽ നമ്മുടെ മുടിയും നഖത്തിന്റെ പുറംഭാഗവും നിർമ്മിക്കപ്പെട്ടിരിക്കുന്നത് 'കെരാറ്റിൻ' എന്ന പ്രോട്ടീൻ അടങ്ങിയ നിർജീവ കോശങ്ങൾ കൊണ്ടാണ്. ഈ കോശങ്ങളിൽ നാഡികളോ രക്തക്കുഴലുകളോ ഇല്ലാത്തതിനാൽ നമുക്ക് വേദനയോ രക്തസ്രാവമോ അനുഭവപ്പെടില്ല.

എന്നാൽ മുടി ബലമായി ഒന്ന് പിടിച്ചു വലിച്ചാൽ നല്ല വേദന ആണ്. കാരണം മുടിയുടെ പുറത്തേക്ക് വളർന്നു നിൽക്കുന്ന ഭാഗം പൂർണ്ണമായും നിർജീവമാണെങ്കിലും അതിന്റെ വേരുകൾ ജീവനുള്ള കോശങ്ങളുമായും നാഡികളുമായും ബന്ധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് മുടി വെട്ടുമ്പോൾ വേദന തോന്നാത്തതും എന്നാൽ ബലമായി വലിച്ചു പറിക്കുമ്പോൾ നമുക്ക് വേദനിക്കുന്നതും. നഖത്തിന്റെ കാര്യത്തിലും സമാനമായ പ്രതിഭാസമാണ് നടക്കുന്നത്. നഖത്തിന്റെ പുറത്തെ കട്ടിയുള്ള ഭാഗം നിർജീവമാണെങ്കിലും അതിനോട് ചേർന്നു നിൽക്കുന്ന ചർമ്മം വളരെ സെൻസിറ്റീവ് ആയ ഭാഗമാണ്.

ജീവനുള്ള കോശങ്ങളിൽ ആണ് സ്പർശനവും വേദനയും തിരിച്ചറിയാൻ സഹായിക്കുന്ന നാഡീവ്യൂഹങ്ങളും രക്തപ്രവാഹവുമുള്ളത്. ഈ നാഡികളാണ് ശരീരത്തിലുണ്ടാകുന്ന സംവേദനങ്ങൾ തത്സമയം തലച്ചോറിലേക്ക് എത്തിക്കുന്നത്. എന്നാൽ മുടിയുടെയും നഖത്തിന്റെയും കാര്യത്തിൽ ഈ സംവിധാനമില്ല. ഇവ രക്തയോട്ടമോ നാഡീബന്ധങ്ങളോ ഇല്ലാത്ത നിർജീവ കോശങ്ങളാൽ നിർമ്മിതമായതിനാൽ, അവ മുറിക്കുമ്പോൾ തലച്ചോറിലേക്ക് വേദനയുടെ സന്ദേശങ്ങൾ എത്തുന്നില്ല. അതുകൊണ്ടാണ് മുടി വെട്ടുന്നത് അറിഞ്ഞില്ലെങ്കിലും അത് പറിച്ചെടുക്കുമ്പോൾ വേദന ഉണ്ടാകുന്നത് .

(NP: ഇന്റർനെറ്റിൽ ലഭ്യമായ വിവിധ റിപ്പോർട്ടുകളുടെയും പൊതുവായ ശാസ്ത്രീയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രം തയ്യാറാക്കിയ ലേഖനം.)

Related articles

See all
Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

കേരള ഓർത്തോപീഡിക് അസോസിയേഷന്റെ 'CALLUS 2026': തിരുവനന്തപുരത്ത് ഡോക്ടർമാരുടെ മാരത്തൺ സംഘടിപ...

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Save your stories

Sign in