Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

യു.എസ് മറുപടി അപര്യാപ്തം: 7 നിബന്ധനകളില്‍ ഉറച്ച് ഇറാന്‍; ഹോര്‍മുസ് അടഞ്ഞുതന്നെ കിടക്കും

യു.എസ് മറുപടി അപര്യാപ്തം: 7 നിബന്ധനകളില്‍ ഉറച്ച് ഇറാന്‍; ഹോര്‍മുസ് അടഞ്ഞുതന്നെ കിടക്കും

ടെഹ്‌റാന്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവെച്ച ഏഴ് നിബന്ധനകളില്‍ അമേരിക്ക നല്‍കിയ മറുപടി അപര്യാപ്തമാണെന്ന് ഇറാന്‍ വ്യക്തമാക്കി. ചില വ്യവസ്ഥകള്‍ അമേരിക്ക അംഗീകരിച്ചെങ്കിലും പല പ്രധാന ആവശ്യങ്ങളിലും ഇനിയും വ്യക്തത വരാനുണ്ടെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റസായി വെളിപ്പെടുത്തി. ഇതോടെ ലോകത്തെ മുന്‍നിര ഊര്‍ജ്ജ വിതരണ പാതയിലുണ്ടായ പ്രതിസന്ധി കൂടുതല്‍ നീളാനാണ് സാധ്യത.

ഇറാന്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൂര്‍ണ്ണമായി അംഗീകരിക്കാതെ അമേരിക്കയുമായി ഇനി ഒരു ചര്‍ച്ചയ്ക്കുമില്ലെന്നും, വ്യവസ്ഥകള്‍ പൂര്‍ത്തിയാകും വരെ ഹോര്‍മുസ് കടലിടുക്ക് തുറന്നു നല്‍കില്ലെന്നുമാണ് ഇറാന്റെ നിലപാട്. ഖത്തര്‍ മുഖേനയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ ഇരുകൂട്ടരും തമ്മിലുള്ള ധാരണകളില്‍ ഏത് നടപടിയാണ് ആദ്യം നടപ്പിലാക്കേണ്ടതെന്ന വിഷയത്തിലാണ് പ്രധാന തര്‍ക്കം നിലനില്‍ക്കുന്നത്.   

അതേസമയം, ഹോര്‍മുസ് വിഷയത്തോടൊപ്പം രാജ്യത്തിന്റെ അണുശക്തി പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ മുന്‍ഗണന ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ പുനഃസ്ഥാപിക്കുന്നതിന് മാത്രമാണെന്നും, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പരിശോധനയ്ക്ക് പകരമായി ഉപരോധങ്ങളില്‍ ഇളവ് നല്‍കാം എന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ നല്‍കിയിട്ടില്ലെന്നും വക്താവ് ഇസ്മായില്‍ ബഗായി അറിയിച്ചു.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിഷയം പെട്ടെന്ന് അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് അവകാശപ്പെട്ടു. നവംബര്‍ 3-ന് നടക്കാനിരിക്കുന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയമായി ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ട് ഇറാന്‍ സംഘര്‍ഷം വദ്ധിപ്പിച്ചേക്കാമെന്നും ട്രംപ് ആരോപിച്ചു. തല്‍ക്കാലം ഇറാന് നേരെ പുതിയ ആക്രമണങ്ങള്‍ക്ക് അമേരിക്ക മുതിരില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, എങ്കിലും ഇറാന് അണുആയുധം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കില്ലെന്നും ആവര്‍ത്തിച്ചു.   

തിരിച്ചടിക്ക് സജ്ജമെന്ന് ഇറാന്‍


അമേരിക്ക നയതന്ത്ര ചര്‍ച്ചകളില്‍ നിന്ന് പിന്മാറി വീണ്ടും സൈനിക നീക്കത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിയ്ക്കാന്‍ തങ്ങള്‍ കൂടുതല്‍ സജ്ജമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഡെപ്ലോമാറ്റുകളുടെ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ സ്വന്തം മിസൈലുകളുടെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ഇറാന്റെ സൈനിക വക്താവും വ്യക്തമാക്കിയിട്ടുണ്ട്. സൗദി വിമാനത്താവളങ്ങള്‍ക്ക് നേരെ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഹൂതികള്‍ക്കെതിരെ സൗദി നടത്തുന്ന നീക്കങ്ങളില്‍ പങ്കാളികളാകുന്ന കാര്യവും അമേരിക്ക പരിഗണിക്കുന്നുണ്ട്.

Related articles

See all
Popular News

രണ്ടുതവണ വിഷം കുത്തിവച്ചിട്ടും മരിച്ചില്ല; വധശിക്ഷയെ അതിജീവിച്ച ക്രിസ്റ്റ പൈക്ക്; കൊടുംകുറ...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Popular News

ഫ്ലൈദുബായ് വിമാനത്തിലെ വൻദുരന്തം ഒഴിവാക്കി; ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറിന് ഇസ്...

Popular News

'എട്ട് യുദ്ധങ്ങൾ പരിഹരിച്ച എനിക്ക് നോബൽ നൽകിയില്ലെങ്കിൽ അത് കമ്മറ്റിയുടെ കളങ്കം'; പുരസ്കാര...

Save your stories

Sign in