യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കണം; അമേരിക്കയ്ക്ക് മുന്നിൽ 14 ഇന സമാധാന നിർദ്ദേശങ്ങളുമായി ഇറാൻ

വെറും വെടിനിർത്തലല്ല, മറിച്ച് മേഖലയിലെ യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ഇറാൻ അമേരിക്കയോട് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി 14 ഇന സമാധാന നിർദ്ദേശങ്ങൾ ഇറാൻ അമേരിക്കയ്ക്ക് സമർപ്പിച്ചു. ലബനൻ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നടക്കുന്ന എല്ലാ സൈനിക നീക്കങ്ങളും അമേരിക്ക അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയിൽ നിന്ന് യുഎസ് സേനയെ പൂർണ്ണമായും പിൻവലിക്കണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം.
ഇറാന് മേൽ നിലനിൽക്കുന്ന സാമ്പത്തിക ഉപരോധങ്ങൾ പൂർണ്ണമായും നീക്കം ചെയ്യണമെന്ന നിർദ്ദേശവും ഈ റിപ്പോർട്ടിലുണ്ട്. ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി പുതിയൊരു സുരക്ഷാ സംവിധാനം വേണമെന്ന ആവശ്യവും ഇറാൻ മുന്നോട്ടുവെച്ചു. വെടിനിർത്തൽ നീട്ടിക്കൊണ്ടുപോകുന്നതിന് പകരം ശാശ്വതമായ സമാധാനമാണ് വേണ്ടതെന്നാണ് ഇറാന്റെ നിലപാട്.
ഇറാന്റെ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ, ഇന്നലെ ഇതേ സമാധാന നിർദ്ദേശങ്ങൾ ട്രംപ് തള്ളിക്കളഞ്ഞത് നിലവിലെ ചർച്ചകളുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. മേഖലയിലെ സമാധാനശ്രമങ്ങളിൽ ട്രംപിന്റെ അടുത്ത നീക്കം എന്തായിരിക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.