Logo
Sun, Jun 07, 2026 • 03:42 PM
LIVE TV
Watch

No business videos available

No Middle East videos available

എഡിജിപിക്കെതിരായ അന്വേഷണം; ഡിജിപി റിപ്പോര്‍ട്ട് കൈമാറി; ആര്‍എസ്എസ് കൂടിക്കാഴ്ചയും റിപ്പോര്‍ട്ടില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 05, 2024
1 min read Updated: June 06, 2026
SHARE:
SAVE: Login to save

എഡിജിപിക്കെതിരായ അന്വേഷണം; ഡിജിപി റിപ്പോര്‍ട്ട് കൈമാറി; ആര്‍എസ്എസ് കൂടിക്കാഴ്ചയും റിപ്പോര്‍ട്ടില്‍
തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഡിജിപി ഉടന്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും എഡിജിപിക്കെതിരെ നടപടി എടുക്കണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുക. പിവി അന്‍വറിന്റെ ആരോപണങ്ങളെ കൂടാതെ എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കമാണ് പരാമര്‍ശമുളളത്. റിപ്പോര്‍ട്ടില്‍ അജിത് കുമാറിനെതിരെ പരാമര്‍ശം ഉണ്ടെന്നാണ് സൂചന. പ്രത്യേക സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ വൈകുന്നേരം പോലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. അതേസമയം തൃശൂര്‍പൂരം കലക്കിയ സംഭവത്തിലെ തൃതല അന്വേഷണത്തിനുള്ള ഉത്തരവും ഇറങ്ങി. മന്ത്രിസഭാ തീരുമാനം പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. എഡിജിപിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഡിജിപിയാണ് അന്വേഷിക്കുക.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10