Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കൊവിഡ് വാക്സിന്‍ ; നാല് സംസ്ഥാനങ്ങളില്‍ ഇന്നും നാളെയും ഡ്രൈ റണ്‍

കൊവിഡ് വാക്സിന്‍ ; നാല് സംസ്ഥാനങ്ങളില്‍ ഇന്നും നാളെയും ഡ്രൈ റണ്‍
രാജ്യത്ത് കൊവിഡ് വാക്സിന്‍ കുത്തിവെപ്പിന്‍റെ ഡ്രൈ റണ്ണിന് ഇന്ന് തുടക്കം. ആന്ധ്രാ പ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. അടിയന്തര ഉപയോഗത്തിനായി കോവിഷീല്‍ഡ് സമർപ്പിച്ച അപേക്ഷ പരിശോധനയുടെ അവസാനഘട്ടത്തിലാണ്. കൊവിഡ് വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി അടുത്ത ആഴ്ച നൽകും എന്നാണ് വാർത്തകൾ. ഇതിന് പിന്നാലെയാണ് ഡ്രൈ റണ്‍. ആന്ധ്ര, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവടങ്ങളിലെ 2 വീതം ജില്ലകളിലും 5 വ്യത്യസ്ത കുത്തിവെപ്പ് കേന്ദ്രങളിലുമാണ് ഡ്രൈ റണ്‍. കുത്തിവെപ്പെടുക്കല്‍, പ്രത്യേഘാതം ഉണ്ടായാല്‍ കൈകാര്യം ചെയ്യല്‍, കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങിയവ നിരീക്ഷിക്കും. ശീതികരണ സംവിധാനങ്ങളുടെ പരിശോധനയും നടത്തും. ശേഷം രണ്ട് ദിവസത്തെ വിലയിരുത്തലുകള്‍ കേന്ദ്ര - സംസ്ഥാന സർക്കാരുകള്‍ക്ക് കൈമാറും. ഓക്ഫോർഡ് സർവകലാശാലയും പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും വികസിപ്പിച്ച കോവിഷീല്‍ഡ് മാത്രമാണ് വിശദമായ വിവരങ്ങള്‍ അടങിയ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇത് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡാർഡ് കണ്‍ട്രോള്‍ ഓർഗനൈസേഷന്‍ പരിശോധിച്ചുവരികയാണ്. കോവാക്സിനും ഫൈസറും കൂടുതല്‍ വിശദാംശങ്ങള് ഉള്‍പ്പെടുത്തി അപേക്ഷ സമർപ്പിച്ചിട്ടില്ല.

Related articles

See all
Popular News

ആഗോള ബിസിനസിന് ഇനി ചെന്നൈയിൽ നിന്ന് പിന്തുണ: തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട്...

Popular News

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ്;...

Popular News

തമിഴ്നാട്ടിലെ സ്‌കൂൾ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ചു; വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിച്ച്...

Popular News

കത്രീനയ്ക്ക് പിന്തുണ; ബോഡി ഷെയ്മിങ്ങിനും പാപ്പരാസി സംസ്കാരത്തിനുമെതിരെ വേദിയിൽ ടി-ഷർട്ട് അ...

Save your stories

Sign in