Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മൂന്നാം ടി20യില്‍ വിന്‍ഡീസിനെ 14 റണ്‍സിന് തകര്‍ത്ത് ഇന്ത്യ; പരമ്പരയില്‍ 2-1 ന് മുന്നിൽ

മൂന്നാം ടി20യില്‍ വിന്‍ഡീസിനെ 14 റണ്‍സിന് തകര്‍ത്ത് ഇന്ത്യ; പരമ്പരയില്‍ 2-1 ന് മുന്നിൽ

ഇന്‍ഡോര്‍: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ 14 റണ്‍സിന്റെ ആവേശകരമായ വിജയം സ്വന്തമാക്കി ഇന്ത്യ. വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍ ഷായ് ഹോപ്പിനെ (5) തുടക്കത്തിലേ നഷ്ടമായെങ്കിലും കാമില്‍ പുരാനും (42) ഷിമ്രോണ്‍ ഹെറ്റ്മയറും (43) ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. പിന്നീട് റോവ്മാന്‍ പവല്‍ (5) വേഗത്തില്‍ മടങ്ങിയെങ്കിലും ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡും (32) ക്വെന്റിന്‍ സാംപ്സണും (21) ടീമിനെ പോരാട്ടത്തില്‍ നിര്‍ത്തി. അവസാന ഓവറുകളില്‍ ഷമാര്‍ സ്പ്രിങ്ങര്‍ (11 പന്തില്‍ 35*) പവര്‍ ഹിറ്റിംഗിലൂടെ ആഞ്ഞടിച്ചെങ്കിലും വിന്‍ഡീസിന് ലക്ഷ്യത്തിലെത്താനായില്ല. ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ് ബൗളിംഗില്‍ തിളങ്ങി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. തുടക്കത്തില്‍ തന്നെ സഞ്ജു സാംസണെ (3) നഷ്ടമായെങ്കിലും ഇഷാന്‍ കിഷനും (37) അഭിഷേക് ശര്‍മയും (69) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 108 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കി.   

എന്നാല്‍ 8.2 ഓവറില്‍ 115 ന് 2 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യക്ക് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. ശ്രേയസ് അയ്യര്‍ (1), തിലക് വര്‍മ (28), നമാന്‍ ധിര്‍ (10), നിതീഷ് കുമാര്‍ റെഡ്ഡി (21), അക്സര്‍ പട്ടേല്‍ (20) എന്നിവര്‍ വേഗത്തില്‍ മടങ്ങി. അര്‍ഷദീപ് സിങ് 11 റണ്‍സും മായങ്ക് യാദവ് റണ്ണൊന്നുമെടുക്കാതെയും പുറത്തായപ്പോള്‍ പ്രിന്‍സ് യാദവ് 13 റണ്‍സോടെ പുറത്താകാതെ നിന്നു. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ്, ഷാമര്‍ ജോസഫ്, ഷാമര്‍ സ്പ്രിങ്ങര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related articles

See all
Popular News

തകർപ്പൻ സെഞ്ചുറിയും റെക്കോർഡ് കൂട്ടുകെട്ടും; ഓസീസ് മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് താരം ശോഭ...

Popular News

അവസാന ഏകദിനത്തിൽ ഓസ്‌ട്രേലിയ എ-യെ തകർത്ത് ഇന്ത്യ എ; 49 റൺസിന്റെ ആശ്വാസ ജയം

Popular News

രാഹുൽ ദ്രാവിഡിനെയും ജോ റൂട്ടിനെയും മറികടന്നു; ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡുമായി സ...

Popular News

പരമ്പര പിടിക്കാന്‍ ഇന്ത്യയും വിന്‍ഡീസും; മൂന്നാം ടി20 മത്സരം ഇന്ന്

Save your stories

Sign in