Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മത്സ്യത്തൊഴിലാളി സമരത്തെ അടിച്ചമർത്താന്‍ നോക്കിയാല്‍ പ്രക്ഷോഭം കേരളം മുഴുവന്‍ വ്യാപിപ്പിക്കും: ഹൈബി ഈഡന്‍ എംപി

മത്സ്യത്തൊഴിലാളി സമരത്തെ അടിച്ചമർത്താന്‍ നോക്കിയാല്‍ പ്രക്ഷോഭം കേരളം മുഴുവന്‍ വ്യാപിപ്പിക്കും: ഹൈബി ഈഡന്‍ എംപി
കൊച്ചി: നീതിക്കുവേണ്ടി വിഴിഞ്ഞം തുറമുഖ പ്രദേശത്ത് അതിജീവന സമരം നടത്തുന്ന മത്സ്യത്തൊഴിലാളി സമരത്തെ കോടതിവിധിയുടെ സാങ്കേതികത്വം പറഞ്ഞ് അടിച്ചമർത്താൻ നോക്കിയാൽ കേരളം മുഴുവൻ പ്രക്ഷോഭങ്ങൾ വ്യാപിപ്പിക്കുമെന്ന് ഹൈബി ഈഡൻ എംപി. വിഴിഞ്ഞത്ത് സമരക്കാർക്കെതിരെ പോലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് വിഴിഞ്ഞം സമര ഐക്യദാർഢ്യ സമിതി എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമര ഐക്യദാർഢ്യ സമിതി സംസ്ഥാന ചെയർമാൻ അഡ്വ. തമ്പാൻ തോമസ് അധ്യക്ഷനായി. സി.ആർ നീലകണ്ഠൻ, കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് (കെആർഎൽസിസി) വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എൽസി ജോർജ്, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎൽസിഎ) വരാപ്പുഴ അതിരൂപത പ്രസിഡന്‍റ് സി.ജെ പോൾ, ജോൺ ജോസഫ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് തുടങ്ങിയവർ സംസാരിച്ചു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in