MV GOVINDAN| 'ആര്‍എസ്എസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്'; തുറന്നു സമ്മതിച്ച് എം.വി.ഗോവിന്ദന്‍
Jaihind TV News Report
Jaihind TV Web Desk
June 18, 2025
1 min read
•
Updated: June 09, 2026
അനിവാര്യമായ ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അത് പറയാന്‍ ഒരു മടിയുമില്ലെന്നും സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞാല്‍ വിവാദമാക്കുന്നത് എന്തിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് സിപിഎം-ആര്‍എസ്എസ് ബന്ധം സംസ്ഥാന സംക്രട്ടറി തുറന്നു സമ്മതിക്കുന്നത്. മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം വി ഗോവിന്ദന്റെ തുറന്ന് പറച്ചില്‍. ജമാഅത്തെ ഇസ്‌ലാമി മുമ്പ് എല്‍ഡിഎഫിന് പിന്തുണച്ചത് അഭിമുഖത്തില്‍ അവതാരകന്‍ ഓര്‍മിപ്പിച്ചപ്പോഴായിരുന്നു പ്രതികരണം.
വിവാദത്തിനാണ് സിപിഎം സംസ്ഥാന സെക്രട്ടറി തിരി കൊളുത്തിയിരിക്കുന്നത്. ഇങ്ങനെയൊരു തുറന്നു പറച്ചിലും ഇതാദ്യം. ഇതോടെ സിപിഎം-ആര്‍എസ്എസ് ബന്ധമാണ് പുറത്തേക്ക് വന്നിരിക്കുന്നത്. വിവാദം ആളുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുടെ പ്രതികരണം എങ്ങനെയെന്നാകും ഇനി ഉറ്റുനോക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10