Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിറവത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; മക്കള്‍ക്കും പരിക്ക്

പിറവത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; മക്കള്‍ക്കും പരിക്ക്
കൊച്ചി: എറണാകുളം പിറവത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴിയില്‍ ഇന്ന് പുലർച്ചെയാണ് സംഭവം. തറമറ്റത്തിൽ ബേബി (58) ഭാര്യ സ്മിത (47) എന്നിവരാണ് മരിച്ചത്. ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ബേബി തൂങ്ങി മരിച്ചു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനും ജീവനൊടുക്കലിനും കാരണമെന്നാണ് പോലീസ് അറിയിക്കുന്നത്. പെൺമക്കളായ ഫെബയെയും അന്നയേയും ബേബി വെട്ടിപ്പരിക്കേൽപ്പിച്ചു. വെട്ടേറ്റ കുട്ടികൾ തൊട്ടടുത്ത വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാർ സംഭവം അറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് സംഘം വീട് വിശദമായി പരിശോധിക്കുകയാണ്. മുറികളിലും സിറ്റൗട്ടിലും മണ്ണെണ്ണയൊഴിച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തി. ഫോറൻസിക് വിഭാഗമടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in