Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോഴിക്കോട് സൈബർപാർക്കിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഐടി ഹബ്ബ് 'സൈബർ ടവറിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

കോഴിക്കോട് സൈബർപാർക്കിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഐടി ഹബ്ബ് 'സൈബർ ടവറിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

കോഴിക്കോട്: മലബാറിന്റെ ഐടി വികസനത്തിന് പുതിയ കുതിപ്പേകുന്ന ഹൈലൈറ്റ് സൈബർ ടവറിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു. തിരുവനന്തപുരത്തിനും കൊച്ചിക്കുമൊപ്പം കോഴിക്കോടിനെയും സംസ്ഥാനത്തിന്റെ പ്രമുഖ ഐടി ഹബ്ബായി ഉയർത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

ഹൈലൈറ്റ് ഗ്രൂപ്പ് 600 കോടി രൂപയുടെ നിക്ഷേപത്തിലാണ് ഈ കൂറ്റൻ ഐടി സമുച്ചയം നിർമ്മിക്കുന്നത്. 2.5 ഏക്കർ ഭൂമിയിൽ 9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഉയരുന്ന സൈബർ ടവർ, ബഹുരാഷ്ട്ര കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ-വികസന കേന്ദ്രങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്യുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയിൽ പതിനായിരത്തിലധികം direct ഐടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. 

തിരുവനന്തപുരത്ത് ടെക്‌നോപാർക്കും കൊച്ചിയിൽ ഇൻഫോപാർക്കും യാഥാർത്ഥ്യമായതുപോലെ കേരളത്തിന്റെ അടുത്ത പ്രമുഖ ഐടി ഡെസ്റ്റിനേഷനായി കോഴിക്കോട് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോടിനെ കേരളത്തിൻ്റെ  പുതിയ ഐടി കേന്ദ്രമാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പഴയ വ്യാപാര പാരമ്പര്യമുള്ള കോഴിക്കോടിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ ഐടി-വ്യവസായ കേന്ദ്രമാക്കി പുനരുജ്ജീവിപ്പിക്കാൻ സാധ്യമായ എല്ലാ പിന്തുണയും കുഞ്ഞാലിക്കുട്ടി ഉറപ്പുനൽകി. അതേസമയം കോഴിക്കോട് ടൂറിസം , ഐ.ടി വ്യവസായത്തിന് അനുയോജ്യമാണെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ വ്യക്തമാക്കി. 

റിയൽ എസ്റ്റേറ്റ്, സാങ്കേതിക വികസനങ്ങൾക്ക് വേഗത കൂട്ടുന്നതിനൊപ്പം ലോകമെമ്പാടുമുള്ള പ്രതിഭകളെയും അന്താരാഷ്ട്ര ബിസിനസുകളെയും ആകർഷിക്കാൻ ഹൈലൈറ്റ് സൈബർ ടവറിന് കഴിയുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ വ്യക്തമാക്കി. ജനപ്രതിനിധികളും മന്ത്രിമാരും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Related articles

See all
Popular News

മൈജി ഓണം മാസ്സ് ഓണം സീസൺ-4 ഗ്രാൻഡ് ഫൈനൽ നറുക്കെടുപ്പ് നടന്നു; മുഖ്യമന്ത്രി സമ്മാനർഹരെ തിരഞ...

Popular News

ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ബാങ്ക് സിഇഒ; എച്ച്ഡിഎഫ്സിയെ നയിക്കാൻ അനുപ് ബാഗ്ച...

Popular News

വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ

Popular News

വായ്പക്കാർക്ക് തിരിച്ചടി; മൂന്നര വർഷത്തിന് ശേഷം അടിസ്ഥാന പലിശനിരക്ക് ഉയർത്തി റിസർവ് ബാങ്ക്

Save your stories

Sign in