Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രളയം മനുഷ്യനിര്‍മ്മിതം: ഇ. ശ്രീധരന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

പ്രളയം മനുഷ്യനിര്‍മ്മിതം:  ഇ. ശ്രീധരന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
e-sreedharan പ്രളയം മനുഷ്യനിർമ്മിതമാണെന്ന് ചൂണ്ടിക്കാട്ടി ഡോ.ഇ.ശ്രീധരൻ ഹൈക്കോടതിയിൽ നൽകിയ ഹർജി ചീഫ് അധ്യക്ഷൻ ആയ ബെഞ്ച് ഇന്ന് പരിഗണിക്കും. കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ സമാന ദുരന്തങ്ങൾ ഇനിയും ആവർത്തിക്കുമെന്നും ഹർജിയിൽ ശ്രീധരൻ ചൂട്ടിക്കാട്ടുന്നു. പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമെന്ന് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോർഡ് ചെയർമാനും കത്ത് അയച്ചിരുന്നെങ്കിലും അത് സർക്കാർ അവഗണിച്ചു എന്നും ഹർജിയിൽ ആരോപിക്കുന്നു. കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ സമാന ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാം എന്നും ഇ ശ്രീധരൻ ഹർജിയിൽ വിശദമാക്കുന്നു. ഉന്നതതല ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിച്ച് ദുരന്തത്തിന് കാരണമെന്തെന്ന് അന്വേഷിക്കണം. ഈ കമ്മിറ്റിക്ക് സർക്കാരിന്റെ പിന്തുണ ഉറപ്പുവരുത്തുക എന്നിവ ആണ് ഹർജിയിലെ മറ്റു ആവശ്യങ്ങൾ. ഫൗണ്ടേഷൻ ഫോർ റീസ്റ്റോറേഷൻ ഓഫ് നാഷണൽ വാല്യൂസ് സൊസൈറ്റിയുടെ പ്രസിഡൻറ് എന്ന നിലയ്ക്കാണ് ഇ ശ്രീധരൻ ഹർജി നൽകിയിരിക്കുന്നത്. ഹർജി ചീഫ് അധ്യക്ഷൻ ആയ ബെഞ്ച് ഇന്ന് പരിഗണിക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in