RAIN| സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; കാലവര്‍ഷത്തില്‍ 67 ശതമാനം കുറവ്
Jaihind TV News Report
Jaihind TV Web Desk
June 09, 2025
1 min read
•
Updated: June 09, 2026
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വെള്ളിയാഴ്ചയോടെ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുകള്‍ പറയുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ആഴ്ചയുടെ അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപം കൊണ്ടേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, നേരത്തെയെത്തിയ കാലവര്‍ഷം മെയ് അവസാനവാരം തകര്‍ത്തുപെയ്തപ്പോള്‍ ജൂണിലെ ആദ്യവാരത്തില്‍ മഴയുടെ അളവില്‍ 67 ശതമാനം കുറവ്. 47.5 മില്ലി മീറ്റര്‍ മഴമാത്രമാണ് ജൂണ്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ആഴ്ചയില്‍ സംസ്ഥാനത്ത് ലഭിച്ചത്. 144.9 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സമയത്താണ് കണക്കുകളില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ ഇത്തവണ കാലവര്‍ഷം മേയ് 24-ന് ആരംഭിച്ചിരുന്നു. 24 മുതല്‍ 31 വരെ ലഭിച്ച മഴയുടെ കണക്ക് വേനല്‍മഴയില്‍ ഉള്‍പ്പെടും. കേരളത്തില്‍ കാലവര്‍ഷം ശക്തമായി പെയ്തിറങ്ങിയ മെയ് അവസാന വാരം ഉള്‍പ്പെടെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങള്‍ ഉള്‍പ്പെട്ട പ്രീ മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴയായിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വേനല്‍ക്കാല മഴ കലണ്ടര്‍ അവസാനിച്ചപ്പോള്‍ കേരളത്തില്‍് 116 ശതമാനം അധികമഴ ലഭിച്ചെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ജൂണ്‍ ആദ്യവാരത്തിലെ കണക്കുകള്‍ പ്രകാരം എല്ലാ ജില്ലകളിലും മഴക്കുറവുണ്ട്. ഇടുക്കിയിലാണ് ഏറ്റവും കുറവ്. 87 ശതമാനം മഴയുടെ കുറവാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴയാണ് കണക്കുകളില്‍ മുന്നില്‍. അതേസമയം, സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴ ശക്തമാകുമെന്നാണ് വിലയിരുത്തല്‍.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10