Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കനത്തമഴയില്‍ വീടുകളിലേക്ക് ചെളിയും മണ്ണും ഒഴുകിയെത്തി; തളിപ്പറമ്പില്‍ ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍

കനത്തമഴയില്‍ വീടുകളിലേക്ക് ചെളിയും മണ്ണും ഒഴുകിയെത്തി; തളിപ്പറമ്പില്‍ ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍
  കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍. ദേശീയപാത നിര്‍മ്മാണമേഖലയില്‍ നിന്നുള്ള മണ്ണും ചെളിവെള്ളവും വീടുകളിലേക്ക് ഒഴുകിയെത്തുന്നതിലാണ് പ്രതിഷേധം. ദേശീയപാത 66ന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് ചെളിയും മണ്ണും ഒഴുകിയെത്താന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ദേശീയപാത ഉപരോധിച്ചത്. മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. അതേ സമയം സംസ്ഥാനത്ത് ദേശീയ പാതകളില്‍ വിള്ളല്‍ വീഴുന്നത് സ്ഥിരം കഥയായിരിക്കുകയാണ്. നിര്‍മാണം നടക്കുന്ന ദേശീയപാത 66 ലും കൂരിയാടും വിള്ളല്‍ രൂപപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് മമ്മാലിപ്പടിയില്‍ പാലത്തില്‍ ഇന്ന് വിള്ളല്‍ കണ്ടെത്തിയത്. അധികൃതര്‍ പരിശോധന നടത്തിയാലെ അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കാനാകൂ.

Related articles

See all
Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Save your stories

Sign in