Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; ഇന്നും നാളെയും അതീവ ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; ഇന്നും നാളെയും അതീവ ജാഗ്രത നിര്‍ദ്ദേശം
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്നും നാളെയും അതീവ ജാഗ്രത തുടരാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ടു മുതൽ മൂന്നുഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ അനുമാനങ്ങളിൽ കേരളത്തിൽ ഉയർന്ന താപസൂചിക അടുത്ത ദിവസങ്ങളിലും കാണിക്കുന്നതിൻറെയും കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് ഇൻഡെക്സ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട് ചെയ്യുന്നതിൻറെയും സാഹചര്യത്തിൽ മാർച്ച് 30 വരെ അതീവ ജാഗ്രത തുടരാൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി തീരുമാനിച്ചു. ഈ സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കാനായി പൊതുജനങ്ങൾ മുൻകരുതലെടുക്കണം. രാവിലെ 11 മുതൽ വൈകുന്നരം മൂന്നുവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കൈയിൽ കരുതണം. പരമാവധി ശുദ്ധജലം കുടിക്കുകയും മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുകയും വേണം. അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കണം. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ താപസൂചികപ്രകാരം തുടർന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയിൽനിന്ന് ഉയർന്നനിലയിൽ തുടരാനാണ് സാധ്യതയെന്നും ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in