Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആശാവര്‍ക്കര്‍മാരെ നേരിടാന്‍ ഹെല്‍ത്ത് വൊളന്റിയേഴ്‌സ് വരും; സമരം 20ാം ദിവസവും തുടരുന്നു

ആശാവര്‍ക്കര്‍മാരെ നേരിടാന്‍ ഹെല്‍ത്ത് വൊളന്റിയേഴ്‌സ് വരും; സമരം 20ാം ദിവസവും തുടരുന്നു
സേവന വേതന വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം 20-ാം ദിനത്തിലേക്ക് കടന്നു. ആവശ്യങ്ങളോട് അനുകൂലമായ പ്രതികരണം ഉണ്ടാവാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സമരം തുടരുന്നത്. സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്ന് സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ എത്തുന്നുണ്ട്. ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം, അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഒത്തുതീര്‍പ്പാക്കാന്‍ തയാറാകണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സന്ദേശങ്ങള്‍ പുറത്തിറക്കി. ആരോഗ്യപരിപാലനരംഗത്ത് ആശാവര്‍ക്കര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണ്. കോവിഡ് കാലത്ത് സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും പ്രധാന കണ്ണിയായിരുന്നു ആശാവര്‍ക്കര്‍മാര്‍. സേവനത്തിന് ആനുപാതികമല്ല അവര്‍ക്കു ലഭിക്കുന്ന തുച്ഛമായ പ്രതിഫലമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സച്ചിദാനന്ദന്‍, കെ. ജി. ശങ്കരപ്പിള്ള, സുഭാഷ് ചന്ദ്രന്‍, റിയാസ് കോമു, കെ. അജിത, ജോയ് മാത്യു, സി. വി. ബാലകൃഷ്ണന്‍, ബി. രാജീവന്‍, അന്‍വര്‍ അലി, ചന്ദ്രമതി, വി. എം ഗിരിജ, ഉണ്ണി ആര്‍., ജെ. ദേവിക, ടി. ടി. ശ്രീകുമാര്‍, എം. എന്‍. കാരശ്ശേരി, കെ. സി. നാരായണന്‍ തുടങ്ങി അന്‍പതിലേറെ പേരാണ് പ്രസ്താവന പുറപ്പെടുവിച്ചത്. സമരത്തെ നേരിടാന്‍ സ്വന്തം ശക്തമായ പ്രതികാര നടപടികളിലേയ്ക്കും സര്‍ക്കാര്‍ കടക്കുകയാണ് . നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പുതിയ ആരോഗ്യ പ്രവര്‍ത്തകരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഹെല്‍ത്ത് വോളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കുവാനുള്ള ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. സമരക്കാര്‍ക്കെതിരെയുള്ള സി.ഐ റ്റിയു അധിക്ഷേപത്തില്‍ വ്യാപക പ്രതിഷേധം തുടരുന്നു. എന്തൊക്ക അടിച്ചമര്‍ത്തലും അധിക്ഷേപവും ഉണ്ടായാലും വിജയം കാണുംവരെ സമരം തുടരുമെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ആശ വര്‍ക്കര്‍മാര്‍ സമരം ചെയ്യുന്നതിനിടെ ഹെല്‍ത്ത് വോളന്റിയേഴ്‌സിനെ നിയമിക്കാന്‍ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം നല്‍കാനാണ് നീക്കം. പരിശീലനം നല്‍കാന്‍ 11.70 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനത്ത് 1500 ഹെല്‍ത്ത് വോളന്റിയേഴ്സിനെ നിയമിക്കാനാണ് തീരുമാനം. ഒരു ബാച്ചില്‍ 50 പേരടങ്ങുന്ന അഞ്ച് ബാച്ചുകള്‍ക്ക് തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ട്രെയിനിങ് നല്‍കും. കോട്ടയം, പാലക്കാട് ജില്ലകളില്‍ നാല് ബാച്ചുകള്‍ക്കും പരിശീലനം നല്‍കും. ആശ വര്‍ക്കേഴ്‌സിന്റെ സമരം ശക്തമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് പുതിയ നീക്കം.

Related articles

See all
Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Latest News

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം; അവകാശ പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു മാർച്ച...

Latest News

Sister Sabina wins gold| മൈതാനത്ത് വിസ്മയമായി സിസ്റ്റര്‍ സബിന: തിരുവസ്ത്രത്തില്‍ നഗ്‌നപാദയ...

Latest News

ASHA Strike| സമരവുമായി മുഖ്യമന്ത്രിയുടെ വീട്ടിലേയ്ക്ക് ആശമാര്‍ എത്തുന്നു, ക്‌ളിഫ് ഹൗസ് മാര...

Save your stories

Sign in