Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആശുപത്രികളിൽ രോഗികൾക്ക് ആഹാരം നൽകുന്നതിന് സർക്കാർ എതിരല്ല; എതിർപ്പ് സ്ഥലം കൈയേറ്റത്തിനെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

ആശുപത്രികളിൽ രോഗികൾക്ക് ആഹാരം നൽകുന്നതിന് സർക്കാർ എതിരല്ല; എതിർപ്പ് സ്ഥലം കൈയേറ്റത്തിനെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ആശുപത്രികളിൽ രോഗികൾക്ക് ആഹാരം നൽകുന്നതിന് സർക്കാർ എതിരല്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ആഹാരം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായ വിവാദങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രത്യേക സാഹചര്യവുമായി ബന്ധപ്പെട്ടതാണെന്നും അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറിയിട്ടുണ്ട്. ഇത് അംഗീകരിക്കാനാകില്ല. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഇത്തരം സ്ഥലം കൈയേറ്റങ്ങളോട് മാത്രമാണ് സർക്കാരിന് എതിർപ്പുള്ളത്, അല്ലാതെ പാവങ്ങൾക്ക് ആഹാരം നൽകുന്നതിനല്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ഈ മേഖലയിൽ ഇടപെടൽ നടത്തുന്നത്.

ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൃത്യമായി ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. ഈ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ആഹാരത്തിന് രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ല. പാവപ്പെട്ടവർക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിന്റെ താല്പര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.


Related articles

See all
Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യ...

Save your stories

Sign in