Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നിലയ്ക്കല്‍-പമ്പ സംഘർഷങ്ങളുടെ ദൃശ്യങ്ങൾ ഹാജരാക്കണം : ഹൈക്കോടതി

നിലയ്ക്കല്‍-പമ്പ സംഘർഷങ്ങളുടെ ദൃശ്യങ്ങൾ ഹാജരാക്കണം : ഹൈക്കോടതി
നിലയ്ക്കലിലും പമ്പയിലും നടന്ന സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. അതേസമയം, ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തൻ ശിവദാസന്‍റെ മരണം തുടയെല്ല് പൊട്ടിയിട്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഘർഷത്തിൽ അറസ്റ്റിലായ അഭിഭാഷകൻറെ ജാമ്യഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിർദേശം. ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാ ദൃശ്യമാധ്യമങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങൾ നൽകാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. സംഘർഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ പട്ടിക സർക്കാർ തയ്യാറാക്കിയത് സിപിഎം ഗ്രൂപ്പുകൾ വഴിയാണെന്നാണ് ഹർജിക്കാരൻ കോടതിയിൽ ആരോപിച്ചത്. അതേസമയം, ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തൻ ശിവദാസന്‍റെ മരണം തുടയെല്ല് പൊട്ടിയിട്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് ഒരാഴ്ചക്ക് മേൽ പഴക്കമുണ്ട്. വിഷം ഉള്ളിൽ ചെന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. ഉയരത്തിൽ നിന്നുള്ള വീഴ്ച കൊണ്ടോ അപകടം കൊണ്ടോ തുടയെല്ല് പൊട്ടാം. ശരീരത്തിൽ മറ്റ് ഭാഗങ്ങളിൽ കാര്യമായ ക്ഷതം ഉള്ളതായി പ്രാഥമിക പരിശോധനയിൽ വിവരമില്ല. മുഖം ഉൾപ്പെടെ ശരീരത്തിലെ പല ഭാഗങ്ങളും പൂർണമായും അഴുകിയ നിലയിലാണ് കണ്ടെത്തിയതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in