Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ഭക്ഷ്യവകുപ്പ് പ്രതിസന്ധിയില്‍; അരിവില കൂടിയേക്കുമെന്ന് ജി ആർ അനിൽ

സംസ്ഥാനത്ത് ഭക്ഷ്യവകുപ്പ് പ്രതിസന്ധിയില്‍; അരിവില കൂടിയേക്കുമെന്ന് ജി ആർ അനിൽ
തിരുവനന്തപുരം:  സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ രംഗം, ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്ന് മന്ത്രി ജി ആർ അനിൽ.  ഇതിനാല്‍ അരിവില കൂടിയേക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു. സംസ്ഥാന ബജറ്റിന് പിന്നാലെ ആവശ്യമായ തുക വകയിരുത്താത്തതിൽ ഭക്ഷ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോയ്ക്കു വിപണി ഇടപെടലിനുള്ള പണം പോലും അനുവദിക്കാത്തതില്‍ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ  പ്രതിഷേധം അറിയിച്ചിരുന്നു. ബജറ്റ് പ്രസംഗത്തിനു ശേഷം ധനമന്ത്രിക്കു ഹസ്തദാനം നൽകാതെയാണ് മന്ത്രി നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയത്. മന്ത്രിമാരായ ജി.ആർ.അനിലും കെ.രാജനും മുഖ്യമന്ത്രിയോട് പ്രതിഷേധം അറിയിച്ചതായും സൂചനയുണ്ട്. സബ്സിഡി സാധനങ്ങൾ നൽകിയതിലൂടെ 2011.52 കോടി രൂപയുടെ കടുത്ത സാമ്പത്തിക ഭാരവും വിതരണക്കാർക്ക് നൽകാനുള്ളത് 792.20 കോടി രൂപയുടെ കുടിശികയും ഉൾപ്പെടെ രൂക്ഷമായ പ്രതിസന്ധിയിലാണ് സപ്ലൈകോ. വിതരണക്കാർ കയ്യൊഴിഞ്ഞതോടെ സപ്ലൈകോ വിൽപനശാലകളിൽ പല സാധനങ്ങളും സ്റ്റോക്കില്ല.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in