Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമല : സമവായശ്രമവുമായി സര്‍ക്കാര്‍; സര്‍വകക്ഷി യോഗം വിളിക്കും

ശബരിമല : സമവായശ്രമവുമായി സര്‍ക്കാര്‍; സര്‍വകക്ഷി യോഗം വിളിക്കും
Sabarimala-Nada-3 ശബരിമല യുവതീ പ്രവേശനത്തില്‍ സമവായ ശ്രമവുമായി സര്‍ക്കാര്‍.  സര്‍വകക്ഷി യോഗം വിളിക്കാനും തീരുമാനം. മണ്ഡല മകരവിളക്ക് തീർത്ഥാടന തുടങ്ങുന്നതിന് മുമ്പ് യോഗം വിളിക്കാനാണ് ആലോചന. നാളെ  സുപ്രീംകോടതി ശബരിമല കേസ് പരിഗണിക്കുന്ന സാഹചര്യവും  മണ്ഡല-മകരവിളക്ക് കാലം ശബരിമലയില്‍ നിയന്ത്രണം ദുഷ്കരമാകും എന്ന തിരിച്ചറിവും  സ്ഥിതിഗതികള്‍ പ്രക്ഷുബ്ധമാകുന്നത് തടയുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ സമവായ ശ്രമത്തിലേയ്ക്ക് നീങ്ങുന്നത്. നാളത്തെ സുപ്രീം കോടതിയുടെ നിലപാട് അറിഞ്ഞശേഷമായിരിക്കും യോഗത്തിന്‍റെ തീയതി നിശ്ചയിക്കുക. തുലാമാസ പുജകൾക്കും ആട്ട ചിത്തിരയ്ക്കും നട തുറന്നപ്പോൾ ഉണ്ടായ സംഘർഷം കണക്കിലെടുത്താണ് സമവായത്തിന് സർക്കാർ നീക്കം തുടങ്ങിയത്. മണ്ഡല-മകരവിളക്ക് കാലത്ത് വീണ്ടും സംഘർഷമുണ്ടാകുന്നത് നിയന്ത്രിക്കാനാകില്ലെന്ന് സർക്കാർ വിലയിരുത്തുന്നു. ഇത് തടയാനാണ് രാഷ്ട്രീയകക്ഷികളെ വിളിച്ച് സർവകക്ഷിയോഗം നടത്തുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in