Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമലയിൽ റിവ്യൂ ഹർജി കൊടുക്കാൻ സർക്കാർ തയ്യാറാകണം : ഉമ്മൻചാണ്ടി

ശബരിമലയിൽ റിവ്യൂ ഹർജി കൊടുക്കാൻ സർക്കാർ തയ്യാറാകണം : ഉമ്മൻചാണ്ടി
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ റിവ്യൂപെറ്റീഷന്‍ നല്‍കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ബ്രൂവറി വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഉമ്മൻ ചാണ്ടി കോഴിക്കോട് പറഞ്ഞു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങളും ഭക്തജനങ്ങളുടെ വികാരവും ഉള്‍പ്പെടുത്തിയാവണം റിവ്യൂപെറ്റീഷന്‍ നല്‍കേണ്ടതെന്നും സര്‍ക്കാര്‍ ഇതിന് തയാറായില്ലെങ്കില്‍ ദേവസ്വംബോര്‍ഡിനെകൊണ്ട് പെറ്റീഷന്‍ കൊടുപ്പിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏകപക്ഷീയമായ സത്യവാങ്മൂലമാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ ഉറച്ചു നില്‍ക്കാതെ യാഥാര്‍ത്ഥ്യം കോടതിയ്ക്കു മുന്നില്‍ കൊണ്ടുവരണം. വിധിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങളോട് യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തതമാക്കി. https://www.youtube.com/watch?v=__lwrf27R9Y അഴിമതി ഞങ്ങളുടെ ശൈലിയല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു കാര്യവും പറയാന്‍ മുഖ്യമന്ത്രിയ്ക്കും എക്‌സൈസ് മന്ത്രിയ്ക്കും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ബ്രൂവറി വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ഡീസലിനും പെട്രോളിനും ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നും നികുതി കുറയ്ക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in